RG Kar Medical College woman doctor's murder; CBI interrogates Trinamool leader who is a hospital employee
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന കേസിൽ തൃണമൂൽ നേതാവിനെ ചോദ്യം ചെയ്ത് സിബിഐ. ആശുപത്രിയിലെ ജീവനക്കാരൻ കൂടിയായ തൃണമൂൽ യുവ നേതാവ് ആശിഷ് പാണ്ഡെയെയാണ് കഴിഞ്ഞ ദിവസം സിബിഐ ഓഫീസിൽ വച്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടതായാണ് വിവരം.
സംശയാസ്പദമായ രീതിയിൽ ആശിഷിന്റെ ഫോൺ നമ്പർ മറ്റ് ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, പിജി ഡോക്ടർ കൊല്ലപ്പെട്ട സമയം ആശിഷ് എവിടെ ആയിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ പെൺ സുഹൃത്തിനൊപ്പം സോൾട്ട് ലേക്കിലെ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തിട്ടുണ്ട്.
ഹോട്ടൽ ബുക്ക് ചെയ്തത്, പണമിടപാടുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഹോട്ടൽ അധികൃതരേയും ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയിരുന്നു.”ഒരു ആപ്പ് വഴിയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. ഓഗസ്റ്റ് 9ന് ഉച്ചയ്‌ക്ക് ശേഷമാണ് ചെക്ക് ഇൻ ചെയ്തത്. പിറ്റേന്ന് രാവിലെയാണ് ഇവിടെ നിന്ന് മടങ്ങുന്നത്. ആശിഷിന്റെ പല നീക്കങ്ങളും സംശയം ഉണ്ടാക്കുന്നതാണെന്നും, ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും” ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒൻപതാം തിയതി പുലർച്ചെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…