Cinema

ഒരു ഗായകനായ എന്നെ സ്റ്റേജ് പെർഫോർമർ ആക്കിയ കൂട്ടുകാരി: റിമിയെ കുറിച്ച് വെളിപ്പെടുത്തി വിധു പ്രതാപ്

ഇന്ന് പ്രായം കൂടും തോറും സൗന്ദര്യം വർദ്ധിക്കുന്ന റിമി ടോമിയുടെ പിറന്നാൾ ദിനമാണ്. ഒരേസമയം തമാശകൾ പറഞ്ഞു ചിരിപ്പിക്കാനും പാട്ടുപാടി ആസ്വദിപ്പിക്കാനും, ഏതൊരു വലിയ ആൾക്കൂട്ടത്തെയും നിമിഷങ്ങൾകൊണ്ട് കൈയിലെടുക്കാനുള്ള കഴിവുണ്ട് റിമി ടോമിക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്ക് എടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ കാണികളെ ബോറടിപ്പിക്കാതെ ആ പരിപാടിയങ്ങു കളറാക്കുന്നത് റിമിയുടെ വലിയൊരു സംവിശേഷതയാണ്. ഇതാവണം ഒരു അവതാരിക, ഒരു ഗായിക എന്നെല്ലാം ആർക്കും പറയാൻ കഴിയുന്ന ഒരു പ്രകൃതം.

നിരവധിപേരാണ് റിമിക്ക് ആശംസകൾ അറിയിക്കുന്നത്. എന്നാൽ പ്രിയ കൂട്ടുകാരി റിമിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള വിധു പ്രതാപിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. റിമിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് വിധു പ്രതാപ്.

“ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റീമി യുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോർമർ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ! ഹാപ്പി ബർത്ത് ഡേ മൈ റോക്ക് സ്റ്റാർ. നിന്നെ പോലെ നീ മാത്രം!” എന്നാണ് റിമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിധു കുറിച്ചത്. വിധു മാത്രമല്ല, റിമിയുടെ സുഹൃത്തുക്കളും ഗായികമാരുമായ സിതാര, ജ്യോത്സന തുടങ്ങി മലയാള സിനിമയി ലോകത്തെ നിരവധി താരങ്ങൾ റിമിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

7 hours ago