ഋഷഭ് പന്ത്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. ഋഷഭിനായി ചെന്നൈ സൂപ്പർ കിങ്‌സ് രംഗത്തുവരുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ചെന്നൈ പന്തിൽ താല്പര്യം പ്രകടിപ്പിച്ചില്ല. കെ എല്‍ രാഹുലിന്റെ പകരക്കാരനായി നായകനായാണ് ലഖ്‌നൗ റിഷഭ് പന്തിനെ പരിഗണിച്ചത്.
രണ്ട് കോടി രൂപയായിരുന്നു പന്തിന്റെ അടിസ്ഥാന വില. പിന്നീട് 11.25 കോടി വരെ ലഖ്‌നൗവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി. എന്നാല്‍ 11.25 കോടി കടന്നതോടെ ആര്‍സിബി പിന്‍മാറി. ഈ സമയത്താണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പന്തിനായി രംഗത്തെത്തിയത്. പിന്നീട് ഹൈദരാബാദും ലക്‌നൗവും തമ്മിലായി മത്സരം. 20 കോടി വരെ ഇരു ടീമുകളും പന്തിനായി മാറി മാറി വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാര്‍ഡ്(ആര്‍ടിഎം) ഉപയോഗിച്ച് ദില്ലി ക്യാപിറ്റല്‍സ് പന്തിനായി 20.75 കോടിക്ക് രംഗത്തെത്തി. എന്നാൽ ലഖ്‌നൗ പന്തിനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല. അതേസമയം ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് സ്വന്തം തട്ടകത്തിലെത്തിച്ചു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…