International

പുതിയ ഓഫീസിൽ പൂജ നടത്തി ഹൈന്ദവ വിശ്വാസങ്ങളോടെ ഋഷി സുനക് പ്രവേശിച്ചു;ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ദില്ലി : യുകെയിലെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ചൊവ്വാഴ്ച തന്റെ പുതിയ ഓഫീസിൽ പ്രവേശിക്കുന്നതിനുമുമ്പ് അഭിമാനത്തോടെ തന്റെ ഹിന്ദു മതപരമായ ആചാരങ്ങൾ നടത്തി.സുനക് പൂജ ചെയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി എന്ന നിലയിൽ ഋഷി സുനക് തന്റെ അനുയായികൾക്ക് നേരെ കൈവീശി കാണിക്കുമ്പോൾ കൈയിൽ ചുവന്ന ധരിച്ച് കാണപ്പെട്ട വിഡിയോയും നേരെത്തെ പ്രചരിച്ചിരുന്നു. സുനക് തന്റെ ഹൈന്ദവ വിശ്വാസവും പൈതൃകവും പരസ്യമായി പ്രകടിപ്പിക്കുന്നത് ഇത് ആദ്യ സംഭവമല്ല.

ബ്രിട്ടനിലെ ധനമന്ത്രിയായി നിയമിതനായപ്പോഴും ഭഗവദ് ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോഴും സുനക് തന്റെ വിശ്വാസങ്ങൾ പിന്തുടർന്നിരുന്നു. ഇപ്പോഴിതാ, യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശംസ നേടിയ ഹിന്ദു എംപിക്കും ഭാര്യയ്‌ക്കുമൊപ്പം ലണ്ടനിൽ ‘ഗോ പൂജ’ നടത്തിയിരിക്കുകയാണ്.

ദൃശ്യങ്ങളിൽ സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും മറ്റ് നിരവധി ഹിന്ദുക്കൾക്കൊപ്പം ഒരു പശുവിനൊപ്പം ‘ഗോപൂജ’ നടത്തുന്നുണ്ട്. കൂടാതെ, തന്റെ മതവിശ്വാസങ്ങളെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നുണ്ട്.

ഭഗവത് ഗീത നെഞ്ചോട് ചേർക്കുന്ന ഈ മനുഷ്യന് ഈ നാടിന്റെ സംസ്ക്കാരത്തിന്റെ ഓരോ നേരിയ സ്പന്ദനവുമറിയാം എന്നതാണ് അദ്‌ഭുതം. ഇതാണ് അദ്ദേഹത്തെ ഇന്ത്യാക്കാരുടെ പ്രിയങ്കരനാക്കുന്നത്. ഐ.​ടി ഭീ​മ​ന്മാ​രാ​യ ഇ​ൻ​ഫോ​സി​സി​ന്റെ സ​ഹ​സ്ഥാ​പ​ക​നാ​യ എ​ൻ.​ആ​ർ. നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ​യും എ​ഴു​ത്തു​കാ​രി സു​ധ മൂ​ർ​ത്തി​യു​ടെ​യും മ​ക​ൾ അ​ക്ഷ​ത മൂ​ർ​ത്തി​യാ​ണ് ​ഋ​ഷി​യു​ടെ ഭാ​ര്യ.

anaswara baburaj

Recent Posts

വോട്ടെണ്ണൽ ഫലമറിയാൻ ഏകീകൃത സംവിധാനം! കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് തത്സമയ വിവരങ്ങളും ഫലസൂചനകളും ലഭിക്കും; പരിശോധിക്കേണ്ടത് ഇപ്രകാരം!!

ദില്ലി: രാജ്യം ആര് ഭരിക്കുമെന്ന് ഇന്നറിയാം! രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ്…

13 mins ago

രാജ്യം ആര് ഭരിക്കും? ജനവിധി അറിയാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം! എട്ട് മണി മുതല്‍ വോട്ടെണ്ണല്‍, പ്രതീക്ഷയോടെ മുന്നണികൾ!

ദില്ലി: അടുത്ത അഞ്ചുവര്‍ഷം രാജ്യം ആര് ഭരിക്കും? ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും.…

14 mins ago

മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങള്‍| ഉദ്ധവ് താക്കറേ ബിജെപിയോട് അടുക്കുന്നു?

പൊതു തെരഞ്ഞെടുപ്പു ഫലം എത്തും മുമ്പേ മഹാരാഷ്ട്രയിലെ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിലും നാടകീയത സമ്മാനിക്കുകയാണ്. ബിജെപി രാഷ്ടീയമായി ഒതുക്കിയ ശിവസേനാ…

9 hours ago

പാതാളം ബണ്ടു തുറക്കാത്തത് പെരിയാറിലെ ഒഴുക്കിനെ ബാധിച്ചു; ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സത്യവാങ്മൂലം

പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും…

9 hours ago

വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം ! നിയമലംഘനങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെയും നടപടി

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രമുഖ…

9 hours ago