ദില്ലി: ജിഎസ്ടി നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ ‘റിസ്‌ക് സ്‌കോര്‍’ കൂടി നല്കാന്‍ പദ്ധതിയിട്ട് കേന്ദ്ര റവന്യൂ വകുപ്പ്. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കര്‍ശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതര്‍ തീരുമാനിക്കുക.
എപ്പോഴെങ്കിലും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലോ വിശ്വാസ്യതയില്ലാത്ത അക്കൗണ്ടന്റുകളെ നിയമിച്ചാലോ നിങ്ങള്‍ക്ക് മോശം സ്‌കോര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതും സ്‌കോറിനെ ബാധിക്കും.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ് (ഇന്‍ഡയറക്റ്റ് ടാക്‌സസ്) ആണ് പദ്ധതി രുപീകരിക്കുന്നത്. റിസ്‌കി വിഭാഗത്തില്‍പ്പെടുന്ന ബിസിനസുകളെ മൂന്നായി തരംതിരിക്കും. സ്മോള്‍ (10 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍), മീഡിയം (10 മുതല്‍ 40 കോടി വരെ), ലാര്‍ജ് (40 കോടിയ്ക്ക് മുകളില്‍).
ജിഎസ്ടി നടപ്പാക്കിയ 2017-18 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ അടിസ്ഥാനമാക്കിയായിരിക്കും ഓഡിറ്റ് നടത്തുക. 2017-18 ലെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
സിജിഎസ്ടി ഓഫിസര്‍മാരുടെ അധികാര പരിധിയില്‍പ്പെടുന്നവര്‍ക്കാണ് ഓഡിറ്റിംഗ് ബാധകമാവുക.
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…