ലക്‌നൗ: തൻ്റെ കടയ്ക്കരികെ മറ്റൊരു കട തുടങ്ങിയതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി ജ്യൂസ് കടക്കാരൻ. ഉത്തർപ്രദേശിലെ കാൺപൂരിൽ ജൂൺ എട്ടിനാണ് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കാറിടിപ്പിച്ചതിനു ശേഷം ഇവരെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നാസിറാബാദ് ഏരിയയിൽ താമസിക്കുന്ന ജയമന്തി ദേവിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ആശുപത്രിക്ക് മുന്നിൽ ഇവർ ജ്യൂസ് കാർട്ട് സ്ഥാപിച്ചു. ഇതിനടുത്ത് തന്നെയായിരുന്നു മനോജ് എന്നയാളുടെ ജ്യൂസ് കാർട്ട്. അടുത്തടുത്ത് കട ആയതിനാൽ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിനിടെയാണ് ജയമന്തി ദേവി കാറിടിച്ച് കൊല്ലപ്പെടുന്നത്. പൊലീസ് അന്വേഷണത്തിൽ ഇവരെ ഇടിച്ച കാർ കണ്ടെത്തിയെങ്കിലും കാറിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ, തുടരന്വേഷണത്തിൽ മനോജും അഞ്ച് കൂട്ടാളികളും പിടിയിലായി. കൊലപാതകത്തിനുപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്താൻ 50,000 രൂപ മനോജ് നൽകിയെന്ന് പോലീസ് പറയുന്നു. കാറിടിച്ചതിനു പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…