India

ആർജെഡിയും കോൺഗ്രസും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു! രാഷ്ട്രീയലാഭത്തിനുവേണ്ടി ജനങ്ങളെ നുണകൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നു! ബിഹാറിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

പാറ്റ്‌ന : ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രാഷ്ട്രീയലാഭത്തിനുവേണ്ടി ജനങ്ങളെ നുണകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി വിമർശിച്ചു. അരരിയയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ബിഹാറിനെ ക്രമക്കേടുകളിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടത് ആര്‍ജെഡി നേതൃത്വം നല്‍കിയ 1990-കളിലെ സര്‍ക്കാരുകളാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

“ഒരിക്കല്‍ നിങ്ങളുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും നല്‍കിയ വോട്ടുകള്‍ ബിഹാറിനെ സാമൂഹികനീതിയുടെ നാടാക്കി മാറ്റിയിരുന്നു. എന്നാല്‍, തൊണ്ണറുകളായപ്പോള്‍ ആര്‍ജെഡിയുടെ ജംഗിള്‍രാജ് സംസ്ഥാനത്തെ ആക്രമിച്ചു. തോക്കുകള്‍, ക്രൂരത, അഴിമതി, ദുര്‍ഭരണം ഇവ ബിഹാറിന്റെ കാലക്കേടുകളായി. നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ ചതച്ചരയ്ക്കപ്പെട്ടു. ആര്‍ജെഡി സംസ്ഥാനം ഭരിച്ച പതിനഞ്ചുവര്‍ഷക്കാലം യാതൊരു വികസനവും ഉണ്ടായിട്ടില്ല. ഭരണമെന്ന പേരില്‍ നിങ്ങള്‍ കൊള്ളയടിക്കപ്പെടുക മാത്രമാണുണ്ടായത്. 15 കൊല്ലത്തെ ജംഗിള്‍ രാജിനിടയില്‍ ബിഹാറില്‍ എത്ര എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്-പൂജ്യം”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

3 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

6 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

6 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

6 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

6 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

7 hours ago