പത്തനംതിട്ട- നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരിന്ന കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 30 ഓളം പേർക്ക് പരിക്ക്. ശബരിമല പാതയിൽ ചാലക്കയത്തിന് സമീപമാണ് അപകടം നടന്നത്. കുട്ടികളടക്കമുള്ളവർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 1:45 ഓടെയായിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ കെ.എസ്ആർ.ടി.സി ബസും പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് തിരിച്ചുവന്ന ബസുമാണ് തമ്മിലിടിച്ചത്. പിന്നീട് ഇതിലൊരു ബസ് മറ്റൊരു ബസിനെയും ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് സൂചന.
അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…