ദില്ലി: കൊലപാതക കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മുൻമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. 1988-ലെ വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് വിധി വന്നിരിക്കുന്നത്.1988 ഡിസംബര്‍ 27-നായിരുന്നു സംഭവം നടന്നത്. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു സിദ്ധു. പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ദു, ഗുര്‍ണാം സിംഗിനെ(65) മർദ്ദിക്കുകയായിരുന്നു. ആശുപത്രിയിലായ ഇയാള്‍ പിന്നീട് മരിക്കുകയായിരുന്നു. കേസില്‍ വിചാരണക്കോടതി 1999 സെപ്റ്റംബറില്‍ സിദ്ദുവിനെ വിട്ടയച്ചിരുന്നു.
എന്നാൽ 2006 ഡിസംബറില്‍ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദര്‍ സിംഗിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുവര്‍ഷം തടവിനു ചണ്ഡീഗഡ് ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന്, വിധിക്കെതിരെ സിദ്ദു, സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി സിദ്ദുവിന്റെ ശിക്ഷ റദ്ദു ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് ഇതിനെതിരെ ഇപ്പോൾ കൊല്ലപ്പെട്ടയാളുടെ കുടുംബം അപ്പീൽ നൽകുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കെ, സിദ്ദുവിനെതിരായ ശിക്ഷയെ സര്‍ക്കാര്‍ അഭിഭാഷകര്‍ അനുകൂലിക്കുകയായിരുന്നു. അതേസമയം തെളിവുകളനുസരിച്ച് ഗുര്‍ണാംസിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടര്‍ന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും, പഞ്ചാബ് സര്‍ക്കാരിനു വേണ്ടി ഹാജരായ സന്‍റാം സിങ് സാരോണ്‍ കോടതിയില്‍ വാദിച്ചിരുന്നു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…