തൃശൂര്‍: പാവപ്പെട്ടവരെ സഹായിക്കാനായി ചിറക്കേക്കോട് സൗഹൃദക്കൂട്ടായ്മ പിരിച്ച 2.20 ലക്ഷം രൂപ മോഷണം പോയി. ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണ് മോഷണം പോയത്. എന്നാല്‍ വീട് കുത്തിത്തുറന്നതോ ജനല്‍ പാളികള്‍ തകര്‍ത്തതോ ആയ ലക്ഷണങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാരും സംശയനിഴലിലായി. എന്നാല്‍ പോലീസ് കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാരുടെ മുന്നില്‍ എത്തിച്ചു.
ചിറക്കേക്കോട് ആനന്ദ് നഗറില്‍ മടിച്ചിംപാറ രവിയുടെ വീട്ടില്‍ ഇക്കഴിഞ്ഞ 18ന് ആയിരുന്നു സംഭവം. ചിറക്കേക്കോട് സൗഹൃദക്കൂട്ടായ്മ എന്ന സംഘടന പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സൂക്ഷിച്ച പണമായിരുന്നു ഇത്. രവിയുംകുടുംബവും പുറത്തുപോയി വന്ന സമയത്താണ് പണം മോഷണം പോയവിവരം അറിഞ്ഞത്. എന്നാല്‍ വീട് കുത്തിത്തുറന്നോ മറ്റുമോ അകത്തുകടക്കാന്‍ ശ്രമിച്ചതിന്റെ യാതൊരു ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നില്ല. ഇതോടെ നാട്ടുകാരില്‍ ചിലര്‍ വീട്ടുകാരെ സംശയിച്ചു.
മോഷണത്തെക്കുറിച്ച് പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വീടുപൂട്ടി പുറത്തേയ്ക്കുപോകുമ്പോള് വീടിന് മുന്‍വശത്തുള്ള തൂണിലാണ് എപ്പോഴും താക്കോള്വെക്കാറുള്ളത്. ഇതോടെ പരിചയക്കാരിലേക്കും സമീപ വാസികളിലേക്കും അന്വേഷണം വന്നു. എന്നാല്‍ ഇതേ രീതിയിൽ മോഷണം നടത്തിയതിനു പിടിയിലായ സന്തോഷിനെ ചോദ്യം ചെയ്തതോടെ പണം മോഷ്ടിച്ചത് ഇയാളാണെന്നു തെളിഞ്ഞു.
സന്തോഷിനേയും കൂട്ടി എസിപി വി. കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം നടന്ന രവിയുടെ വീട്ടിലെത്തി. നാട്ടുകാരുടെ മുന്നില്‍ മോഷണ ശ്രമം സന്തോഷ് സമ്മതിച്ചതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്.ഉടമസ്ഥര്‍ വീടുപൂട്ടി പുറത്തുപോയ തക്കത്തിന് ഇയാള്‍ ജനാലപ്പടിയിലും ചെടിച്ചട്ടിയിലുമൊക്കെ താക്കോല്‍ പരതി കണ്ടെത്തി. അകത്തുകടന്ന് അലമാരയില്‍ നിന്നും പണം എടുത്തശേഷം വീടുപൂട്ടി താക്കോല്‍ അവിടെ തന്നെ തിരിച്ചു വെക്കുകയായിരുന്നു. ഇങ്ങനെയാണ് സന്തോഷ് സ്ഥിരം മോഷിടിക്കാറുള്ളതെന്നും പോലീസ് പറയുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…