റോബിൻ ബസ്
പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുന്നേ പുറപ്പെടാൻ റോബിൻ ബസ് തയ്യാറെടുക്കുന്നു. നിലവിൽ പുലർച്ചെ 4.30 ന് കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസ് പുറപ്പെടുമ്പോൾ അടുത്ത മാസം 1 മുതൽ പത്തനംതിട്ടയിൽനിന്ന് 4 മണിക്ക് സർവീസ് ആരംഭിക്കാനാണ് റോബിൻ ബസ് തയ്യാറെടുക്കുന്നത്. മാത്രമല്ല സർവീസ് അടൂരിലേക്ക് നീട്ടുന്നുമുണ്ട്. പുലർച്ചെ 3.30ന് അടൂരിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെ നിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് അടൂരിലെത്തും.
കെഎസ്ആർടിസി കോയമ്പത്തൂർ സർവീസിന് ഉപയോഗിക്കുന്ന എസി ലോ ഫ്ളോർ ബസുകൾ തുടർച്ചായി പണിമുടക്കിയിട്ടും അവ മാറ്റി പുതിയ ബസ് അനുവദിക്കാൻ അധികൃതർ തയാറായിട്ടില്ല. പുതിയ എസി ബസുകൾ കോർപറേഷന്റെ കൈയിലില്ല എന്നാണ് ലഭിക്കുന്ന വിവരം. കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിക്ക് പത്തനംതിട്ടയിൽ നിന്നുള്ള 3 സർവീസിനും നല്ല പ്രതികരണമാണ് നിലവിലുള്ളത്. പുതിയ ബസിനായി കത്ത് എഴുതി കാത്തിരിക്കുകയാണ് അധികൃതർ.
കെഎസ്ആർടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരത്തിന്റെ ഭാഗമായല്ലെന്നും കോയമ്പത്തൂരിൽ രാവിലെ നേരത്തെ എത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണെന്നും റോബിൻ ബസുടമ ഗിരീഷ് പ്രതികരിച്ചു.
“വൈകുന്നേരം നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങൾ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദേശം സ്വീകരിച്ചാണ് സമയമാറ്റം. പത്തനംതിട്ടയിൽ രാത്രി സർവീസ് അവസാനിപ്പിക്കുമ്പോൾ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നത്” – ഗിരീഷ് പറഞ്ഞു. റെഡ് ബസിന്റെ ബുക്കിങ് പ്ലാറ്റ്‌ഫോമിലും റോബിൻ ബസ് ഉടൻ തന്നെ ലഭ്യമായി തുടങ്ങും.
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…