India

‘ഹിറ്റ്മാന്‍’ ഇനി ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്സ്മാൻ; ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌ലിയെ പിന്തള്ളി രോഹിത് ശർമ അഞ്ചാം സ്ഥാനത്ത്

ദില്ലി: ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്‌സ്മാനെന്ന പദവി ഇനി ഹിറ്റ്മാന്‍ രോഹിത് ശര്‍മക്ക്. ഐ സി സി പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്നാണ് രോഹിത് ശർമ തെരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റിലെ തന്റെ മികച്ച റാങ്കിങ് സ്വന്തമാക്കിയ താരം കോഹ്‌ലിയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

അതേസമയം തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് കോഹ്ലിക്ക് ഏറെക്കാലം കൈയടക്കി വച്ച ഈ സ്ഥാനം അദ്ദേഹത്തില്‍ നിന്നും വഴുതിപ്പോയത്. ഇനി ഓപ്പണര്‍ രോഹിത് ശര്‍മയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പർ വണ്‍ ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുക.

2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കോഹ്ലി ടെസ്റ്റ് റാങ്കിങില്‍ ടോപ്പ് ഫൈവില്‍ നിന്നും പുറത്തായിരിക്കുന്നത്. ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കിങ് കൂടിയാണ് ഇത്തവണത്തേത്. മാത്രമല്ല ഇംഗ്ലണ്ട് പരമ്പരയിൽ താരം നടത്തുന്ന മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ പ്രതിഫലിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

33 minutes ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

3 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

4 hours ago