മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വൻ തിരിച്ചടി. ടെസ്റ്റ് (Test) പരമ്പരയില്‍ നിന്നും സ്റ്റാര്‍ ഓപ്പണറും പുതിയ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ (Rohit Sharma) പിന്‍മാറി. പരിശീലന സെഷനിടെയേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചാലിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന്‍റെ വലതുതുടക്ക് പരിക്കേറ്റത്. ഏകദിനങ്ങളില്‍ വിരാട് കോലിക്ക് പകരം രോഹിത്തിനെ നായകനായി തെരഞ്ഞെടുത്തതിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ അജിങ്ക്യാ രഹാനെക്ക് പകരം വൈസ് ക്യാപ്റ്റനായും ബിസിസിഐ നിയോഗിച്ചിരുന്നു.
16നാണ് ഇന്ത്യന്‍ സംഘം യുഎഇയിലേക്കു തിരിക്കുന്നത്. പരിക്കേറ്റതിനാല്‍ രോഹിത് ഇനി ടീമിനൊപ്പമുണ്ടാവാന്‍ സാധ്യത കുറവാണ്. രോഹിത്തിന്റെ അഭാവത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ ജോടിയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. അതേസമയം രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ആരാകും ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാവുകയെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…