വിക്കറ്റ് നഷ്ടമായി നിരാശയോടെ തിരികെ നടക്കുന്ന രോഹിത് ശർമ്മ
മുംബൈ : ബാറ്റിങ്ങിൽ താളം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. രോഹിത് ശർമ തന്റെ പേര് ‘നോ ഹിറ്റ് ശർമയെന്നു’ മാറ്റണമെന്നാണ് ശ്രീകാന്തിന്റെ പ്രതികരണം. ക്രിക്കറ്റ് കമന്ററിക്കിടെയായിരുന്നു ശ്രീകാന്തിന്റെ വിമർശനം.
താനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെങ്കില്‍, രോഹിത്തിന്റെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നും കൃഷ്ണമാചാരി ശ്രീകാന്ത് പ്രതികരിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്ന് പന്തുകൾ നേരിട്ട രോഹിത് റണ്ണൊന്നുമെടുക്കാതെയാണ് തിരികെ നടന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്താകുന്ന ക്യാപ്റ്റനും താരവുമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. മുംബൈ ക്യാപ്റ്റനായി കളിക്കുമ്പോൾ രോഹിത് 11 വട്ടവും താരമെന്ന നിലയിൽ 16 വട്ടവും ഡക്കായി മടങ്ങി.
ഇന്നലെ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ചെന്നൈയ്ക്കെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. ചെന്നൈയ്ക്കായി മഹേന്ദ്രസിങ് ധോണിയാണ് വിജയറൺ നേടിയത്.
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…