Featured

96 ന്റെ നിറവിൽ ലോകം കണ്ട ഏറ്റവും വലിയ സന്നദ്ധ സംഘടന RSS | RSS

ആർഎസ്എസ് എന്ന മൂന്നക്ഷരം ഭാരതഭൂവിൽ അലയടിച്ചുയർന്നിട്ട് ഇന്നേയ്ക്ക് 96 വർഷം തികഞ്ഞു. അതെ ലോകം കണ്ട ഏറ്റവും വലിയ കേഡർ പ്രസ്ഥാനമായ ആർഎസ്എസ് എന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 96ആം പിറന്നാൾ…!

രാഷ്ട്രസ്നേഹം പ്രാണവായു പോലെ ജീവിതവൃതമാക്കിയ ആർഎസ്എസ്..!

പകരംവയ്ക്കാനില്ലാത്ത സമർപ്പണത്തിലൂടെ ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയ ആർഎസ്എസ്..!

അന്യംനിന്ന് പോയേക്കാവുന്ന രാജ്യസ്നേഹത്തിന്റെ പവിത്രത ഓരോ പുൽക്കൊടിയിലും ഊട്ടിയുറപ്പിക്കുന്ന ആർഎസ്എസ്..!

പെറ്റമ്മയും പിറന്ന നാടും സ്വർഗത്തെക്കാൾ മഹത്തരം എന്ന വിശുദ്ധവാക്യം നെഞ്ചോടു ചേർത്ത ആർഎസ്എസ്..!

ആർഎസ്എസിനെക്കുറിച്ചുള്ള ഒരു വിശേഷണങ്ങൾക്കും ആ പുണ്യപ്രസ്ഥാനത്തിന്റെ വിശുദ്ധിയുടെ ഒപ്പം നിൽക്കാൻ പോലും സാധ്യമല്ല. കാരണം, രാഷ്ട്രീയ സ്വയംസേവക സംഘം ജീവിക്കുന്നത് പുകഴ്ത്തിപ്പാടുന്ന വാക്കുകളിലല്ല ഭാരതഭൂവിന്റെ ഹൃദയത്തിലാണ്…!

96 വർഷങ്ങൾക്കു മുൻപ് വിജയദശമി ദിനത്തിൽ കേശവബലിറാം ഹെഡ്ഗെവാർ എന്ന ഒരു രാജ്യസ്നേഹി കേവലം അഞ്ചു കുട്ടികളുമായി ഒരു മൈതാനത്ത് ഒത്തു കൂടിയപ്പോൾ പിറന്നത് ലോകം പോലും വണങ്ങി നിൽക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു…!

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തണലിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന സംഘപരിവാർ കുടുംബങ്ങളുടെ എണ്ണവും വ്യാപ്തിയും മതി ഭാരതം ആർഎസ്എസിന്റെ കൈകളിൽ സുരക്ഷിതമാണെന്ന ബോധ്യമുണ്ടാകാൻ..!

ശത്രുരാജ്യത്തിന്റെ വിപ്ലവകാരികളായ നേതാക്കന്മാർക്ക് ജയ് വിളിക്കാനല്ല, ഛത്രപതിയെയും ഝാൻസിറാണിയെയും പോലെ ഈ മണ്ണിൽ ജനിച്ച് ഈ മണ്ണിന് വേണ്ടി വീരമൃത്യു വരിച്ചവരെ മാതൃകയാക്കി ഏതൊരു പ്രതിസന്ധിയിലും പതറാതെ രാഷ്ട്രത്തിനു വേണ്ടി അണി ചേരുവാൻ കെല്പുള്ള അനേകായിരം സ്വയം സേവകരെ ദാനം നൽകിയ പ്രസ്ഥാനമാണ് ആർഎസ്എസ്…!

60,000 ലധികം ശാഖകൾ
60 ലക്ഷത്തിലധികം സ്വയംസേവകർ
120 ലധികം പരിവാർ സംഘടനകൾ.
ഭാരതീയ വിദ്യാനികേതൻ തുടങ്ങി 30,000 ലതികം വിദ്യാലയങ്ങൾ
3 ലക്ഷത്തോളം അധ്യാപകർ
60 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
50 ലക്ഷം എബിവിപി അഥവാ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത് പ്രവർത്തകർ
90 ലക്ഷം ബിഎംഎസ് പ്രവർത്തകർ
70 ലക്ഷത്തിലധികം വിഎച്ച്പി പ്രവർത്തകർ
3 ലക്ഷത്തിലധികം ബജ്രംഗ്ദൾ പ്രവർത്തകർ
10 കോടിയിലധികം ബിജെപി പ്രവർത്തകർ
500 ലധികം പ്രസിദ്ധീകരണങ്ങൾ

96 വർഷം കൊണ്ട് വളർന്നു
പന്തലിച്ച് ഭാരതസാമ്രാജ്യം മുഴുവൻ കീഴടക്കിയ മഹാപ്രസ്ഥാനമാണ് ആർഎസ്എസ് എന്ന് മനസ്സിലാക്കാൻ ഇതിനേക്കാൾ വലിയ തെളിവ് മറ്റെന്താണ്..!

ഇന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, നിരവധി മുഖ്യമന്ത്രിമാർ, 303 എംപിമാർ തുടങ്ങി മഹനീയ വ്യക്തികൾ ആർഎസ്എസിന്റെ ഭഗവത്‌ധ്വജത്തിന്റെ കീഴിൽ നമസ്തേ സദാ വത്സലേ പാടി അണിനിരന്നവരാണ്..!

അങ്ങനെ സമാജത്തിന്റെ സമസ്തമേഖലകളിലും വെന്നിക്കൊടി പാറിച്ച ആർഎസ്എസിനോട് കിടപിടിക്കാൻ മറ്റൊരു പ്രസ്ഥാനവും ഇന്നേ വരെ പിറന്നിട്ടില്ല എന്നതാണ് സത്യം..!

രാജ്യം അഭിമുഖീകരിച്ച ദുരന്തമുഖങ്ങളിൽ കയ്യും മെയ്യും മറന്ന് മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ സേവനം ആദർശമാക്കിയ ആർഎസ്എസ് എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു..!

എൺപത്തി അയ്യായിരത്തിലധികം സ്ഥലങ്ങളിൽ ആർഎസ്എസ് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്നുണ്ട്..!

7 കോടിയിലധികം ഭക്ഷണപ്പൊതികൾ
മുപ്പത്തിയൊൻപതിനായിരത്തിലധികം രക്തദാന യൂണിറ്റുകൾ
ഒരു കോടിയിലധികം റേഷൻ ഭക്ഷണ കിറ്റുകൾ
27 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളി സഹായങ്ങൾ.
ഒരു ലക്ഷത്തിലേറെ വിശ്രമ വീടുകൾ..

അങ്ങനെയങ്ങനെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകരെയും പ്രവർത്തനങ്ങളും എണ്ണിയാലൊടുങ്ങുന്നതല്ല…!

ആർഎസ്എസിനെ നഖശിഖാന്തം എതിർക്കുന്ന പല സംഘടനകളും പേമാരിയിൽ പെട്ട് കുത്തിയൊലിച്ച് പോയിട്ടേ ഉള്ളൂ. അപ്പോഴും ഭാരതമാതാവിന്റെ നിറുകയിൽ തലചായ്ച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം വളർന്ന് പടർന്ന് പന്തലിച്ചു കൊണ്ടേയിരിക്കുന്നു…!

admin

Recent Posts

പ്രസവിച്ച ഉടൻ അമ്മ തന്നെ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സൂചന; മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്ന് പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞതെന്ന്…

23 mins ago

ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയം !

കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ്‌ ; വീഡിയോ കാണാം...

56 mins ago

കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാഴ്സൽ കവറിൽ; മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം; ചോര മരവിപ്പിച്ച കൊലപാതകത്തിൽ പ്രതികൾ ഉടൻ കുടുങ്ങും

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്തിൽ മനസാക്ഷിയെ മരവിപ്പിക്കും വിധത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ…

1 hour ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; ക‍ഞ്ഞി വച്ച് സമരം തുടർന്ന് പ്രതിഷേധക്കാർ, ചർച്ചയ്ക്ക് ഗതാ​ഗത കമ്മീഷണർ

കൊച്ചി: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം.​ പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

1 hour ago

ദില്ലിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; പിന്നില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; കൗൺസിലിം​ഗ് നല്‍കി വിട്ടയച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…

2 hours ago

ആപ്പിന്റെ മണ്ടത്തരത്തെ ട്രോളി കൊന്ന് അമിത് ഷാ !

എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ

2 hours ago