ഡോ. കെ.ബി. ഹെഡ്‌ഗേവാർ
ലഖ്‌നൗ: രാഷ്ട്രീയ സ്വയംസേവക് സംഘ് സ്ഥാപകനായ ഡോ. കെ.ബി. ഹെഡ്‌ഗേവാറിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലീം സംഘടന കത്തയച്ചു. ജാമിയത്ത് ഹിമായത്തുൽ ഇസ്‌ലാം എന്ന സംഘടനയുടെ ദേശീയ അദ്ധ്യക്ഷൻ കാരി അബ്‌റാർ ജമാൽ ആണ് ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.
ഡോ. ഹെഡ്‌ഗേവാർ രാജ്യത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്ര നിർമ്മാണ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് കത്തിൽ അബ്‌റാർ ജമാൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും സമൂഹത്തിൽ ഐക്യം, അച്ചടക്കം, ദേശീയത എന്നീ വികാരങ്ങളെ ശക്തിപ്പെടുത്തി. ഹെഡ്‌ഗേവാർ സ്ഥാപിച്ച മഹത്തായ സംഘടനയ്ക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിക്കുന്നത് വരും തലമുറയിൽ അദ്ദേഹത്തോടുള്ള ആദരവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ജമാൽ അഭിപ്രായപ്പെട്ടു.
ആർഎസ്എസ് ഒരു ദേശീയവാദ, സമാധാനപരമായ സംഘടനയാണെന്ന് താൻ തുടക്കം മുതൽ വിശ്വസിക്കുന്നുവെന്ന് ജമാൽ വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി (എസ്പി) തുടങ്ങിയ കക്ഷികൾ രാഷ്ട്രീയ നേട്ടത്തിനായി മുസ്‌ലിം സമുദായത്തെ എപ്പോഴും ആർ.എസ്.എസിനെക്കുറിച്ച് ദുഷ്പ്രചരണങ്ങൾ നടത്തി വോട്ട് നേടാൻ ശ്രമിച്ചു. കോൺഗ്രസ് മുസ്‌ലിം സമൂഹത്തിൽ ആർ.എസ്.എസിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. ആ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 70 വർഷത്തിനിടെ കോൺഗ്രസ്, എസ്പി., ബിഎസ്പി. എന്നീ പാർട്ടികൾ മുസ്ലിം സമുദായത്തിന് ചെയ്തത്ര ദോഷം മറ്റാരും ചെയ്തിട്ടില്ലെന്ന് കാരി അബ്‌റാർ ജമാൽ കുറ്റപ്പെടുത്തി. ഈ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ മുസ്‌ലിം യുവാക്കളുടെ കയ്യിൽ പേന നൽകുന്നതിനു പകരം ലാത്തിയും വടിയുമാണ് നൽകിയത്. 2013-ൽ പടിഞ്ഞാറൻ യുപിയിൽ നടന്ന മുസഫർനഗർ, മൊറാദാബാദ് കലാപങ്ങൾ പരാമർശിച്ചുകൊണ്ട്, ഈ പാർട്ടികൾ യുവാക്കളെ പ്രകോപിപ്പിക്കുകയും അവരുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയുമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടികളെ മാത്രമേ ആർഎസ്എസ് പിന്തുണയ്ക്കുകയുള്ളൂ എന്നും, ഭാവിയിൽ ബിജെപി ദേശീയ ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ആർഎസ്എസ് പിന്തുണ നൽകില്ലെന്നും, ബി.ജെ.പി. വഴി തെറ്റുമ്പോൾ ആർ.എസ്.എസ്. തിരുത്തി വഴി കാണിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…