ദില്ലി : യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംഘടനയുടെ പേര് പരാമര്‍ശിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ആര്‍ എസ് എസ്. ആര്‍എസ്എസ് ഇന്ത്യയില്‍ മാത്രമുള്ള സംഘടനയാണ്. ലോകത്ത് മറ്റൊരിടത്തും ആര്‍ എസ് എ സിന് ബ്രാഞ്ചുകളില്ല. പാക്കിസ്ഥാന്‍ ഞങ്ങളോട് ദേഷ്യപ്പെടുന്നു എങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ഇന്ത്യയോടും ദേഷ്യമുണ്ടെന്നാണ്.
ഇന്ത്യക്ക് പര്യായമായാണ് ആര്‍ എസ് എസിനെ ഞങ്ങള്‍ കാണുന്നത്. ലോകം അങ്ങനെ തന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നെന്നും ആര്‍എസ്എസ് ദേശീയ ജോയിന്‍റ് സെക്രട്ടറി ഡോ കൃഷ്ണ ഗോപാല്‍ ശര്‍മ വ്യക്തമാക്കി.
നേരത്തേ, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ ആര്‍ എസ് എസിനെതിരേ രംഗത്തു വന്നിരുന്നു. ഗാന്ധിജിയുടെ മരണം അടക്കം വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇമ്രാന്‍റെ വിദ്വേഷ പ്രസംഗം. കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേര്‍ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎന്‍ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കപ്പെടുകയാണെന്നും അതിനാല്‍ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. ഇതിനെല്ലാം ഇന്ത്യന്‍ പ്രതിനിധി അസംബ്ലിയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…