rss sarsanghchalak mohanji bhagwat in calicut
കോഴിക്കോട്: കോഴിക്കോട് ചാലപ്പുറത്ത് പുതുതായി നിര്‍മ്മിച്ച കേസരി വാരികയുടെ ആസ്ഥാന മന്ദിരം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭഗവത് ഇന്ന് നാടിന് സമര്‍പ്പിക്കും. കേസരി വാരികയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെയും അതോടൊപ്പം മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും.
ഇന്ന് രാവിലെ 10 ന് ചാലപ്പുറത്തുള്ള കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേസരി ആസ്ഥാന മന്ദിരത്തിന്റെയും മാധ്യമ പഠനഗവേഷണകേന്ദ്രത്തിന്റേയും ഉദ്ഘാടനം ഡോ. മോഹന്‍ജി ഭാഗവത് നിര്‍വ്വഹിക്കും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.ആര്‍. നാഥന്‍ അദ്ധ്യക്ഷനാകും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. കേശവമേനോന്‍ എന്നിവര്‍ സംസാരിക്കും.
കുരുക്ഷേത്രപ്രകാശന്‍, കേസരി പബ്ലിക്കേഷന്‍സ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഏഴ് പുസ്തകങ്ങളുടെ പ്രകാശനം ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കും. തുടര്‍ന്ന് സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം രചിച്ച ഗീതം, സിനിമാ പിന്നണി ഗായകന്‍ ദീപാങ്കുരന്‍ ആലപിക്കും. ഗീതത്തിനുശേഷം ഡോ. മോഹന്‍ജി ഭാഗവത് ഉദ്ഘാടനഭാഷണം നടത്തും. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍, കെ. സര്‍ജിത്ത്ലാല്‍ എന്നിവര്‍ സംസാരിക്കും. വയലിന്‍ കച്ചേരി, ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, സരസ്വതീ പൂജ, സമാദരണം എന്നിവയും നടക്കും.
ഉച്ചയ്ക്കുശേഷം സ്വാമി ചിദാനന്ദപുരി, ഇ. ശ്രീധരന്‍ തുടങ്ങിയവരുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും. 30 ന് തിരുവനന്തപുരത്ത് എത്തി വെള്ളയമ്പലത്തെ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 31 ന് ആര്‍എസ്എസ് സംസ്ഥാനതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ശേഷം അദ്ദേഹം വൈകിട്ട് മുംബൈയിലേക്ക് യാത്രതിരിക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…