Featured

RSS നെ പഠിക്കാൻ പോയ സഖാവ് ഒടുവിൽ കട്ട സംഘിയായി

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചർച്ചയായ വിഷയമാണ് ആർ എസ് എസിനെ കുറിച്ച പഠിക്കാൻ സി പി എം തീരുമാനിച്ചു എന്നുള്ള വാർത്ത. എന്നാൽ, ഇതിനൊക്കെ ഒരുപാട് മുൻപ് ആർ എസ് എസ് എന്താണ്.. ഈ സംഘടനയ്ക്ക് ഇത്രയും വളർച്ചയും ഉറപ്പും ലഭിക്കാനുള്ള കാരണം എന്താണെന്നറിയാൻ ഒരാളെ സി പി എം പാർട്ടി ഒരാളെ നിയോഗിച്ചിരുന്നു… ആ കഥയാണ് ഇനി പറയാൻ പോകുന്നത്…

പാർട്ടിയുടെ നിർദ്ദേശം അതായിരുന്നു. RSS നെകുറിച്ച് മനസ്സിലാക്കി അത് കൃത്യമായി അറിയിക്കുക.ഇതിനായി കക്കൻ കരുണൻ എന്നു പേരുള്ള കണ്ണൂർ പാർട്ടി കേഡറിനെ നിയോഗിച്ചു. ആദ്യം സംഘസ്ഥാനിലെ കളികൾ, ശാരീരിക കാര്യക്രമങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അത് പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിൽ തൃപ്തരാകാതെ ആർഎസ്എസിന്റെ യഥാർത്ഥ നിഗൂഢത എന്താണെന്ന് തിരിച്ചറിയണം എന്ന് പറഞ്ഞുകൊണ്ട് കരുണനെ വീണ്ടും ശാഖ പഠിക്കാനായി പറഞ്ഞുവിട്ടു.അടുത്ത ദിവസം കരുണൻ റിപ്പോർട്ട് ചെയ്തു “എന്താണെന്നറിയില്ല ശാഖ അവസാനിക്കുന്നതിന് തൊട്ടു മുമ്പായി വരിവരിയായി നിൽക്കുകയും,ഓരോ വരിയിലെയും പിന്നിലത്തെ ആൾ എന്തോ ഒരു രഹസ്യം വരിയുടെ മുന്നിൽ നിൽക്കുന്ന ആളുടെ ചെവിയിൽ പറയുകയും,ഓരോ വരിയിലേയും രഹസ്യങ്ങൾ ശേഖരിച്ചുകൊണ്ട് വേറൊരാൾ ശാഖ നടത്തുന്ന ആളുടെ ചെവിയിൽ അറിയിക്കുന്നു.ഇത് കേൾക്കുന്ന മുഖ്യശിക്ഷക്ക് എന്നു വിളിക്കപ്പെടുന്ന ശാഖയുടെ അധിപൻ എന്തെല്ലാമോ മനസ്സിൽ കൂട്ടിക്കുറിച്ച് ഗൗരവത്തോടെ നേരെ ചെന്ന് മറ്റൊരാളുടെ മുന്നിൽ ഈ കിട്ടിയ രഹസ്യമെല്ലാം അയാളിലേക്ക് പകർന്നുകൊടുക്കുന്നു” ഇതുകേട്ടതും നേതാവിന് മനസ്സിലായി അതിലാണ് എല്ലാ നിഗൂഢതയും ഒളിഞ്ഞിരിക്കുന്നത് അതുകൊണ്ടുതന്നെ കക്കൻ കരുണനെന്ന ചാരന് കൃത്യമായ നിർദ്ദേശം കൊടുത്തു. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകൻ ആണെന്ന് ഒരിക്കലും അറിയരുത്. ആർഎസ്എസ്സിൽ പ്രവർത്തിക്കുകയും അവരുടെ രഹസ്യങ്ങൾ മനസ്സിലാക്കി യഥാസമയം തങ്ങൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.
അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കരുണൻ തുടർച്ചയായി ശാഖയിൽ പോവാൻ തുടങ്ങി താൻ ഇത്രയും കാലം ധരിച്ചിരുന്ന രഹസ്യം ‘സംഖ്യ എടുക്കൽ’ മാത്രമായിരുന്നു എന്നറിഞ്ഞപ്പോൾ അത് പാർട്ടി നേതാക്കളെ അറിയിച്ചു. പിന്നീടാണ് അവർക്കു മനസ്സിലായത് ആർഎസ്എസിന്റെ മുഴുവൻ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് അവരുടെ കാര്യാലയത്തിൽ വച്ചാണ്.ഒട്ടും വൈകാതെ തന്നെ കക്കൻ കരുണനെ കാര്യാലയത്തിൽ താമസിച്ചുകൊണ്ട് കാര്യങ്ങൾ കൃത്യമായി പഠിച്ച് മനസ്സിലാക്കി വരണമെന്നും ഒരു മാസമെങ്കിലും ബുദ്ധിപൂർവ്വം അവിടെ താമസിക്കണമെന്നും നിർദ്ദേശിച്ചു. അതു പ്രകാരം കക്കൻ കരുണൻ കാര്യാലയത്തിൽ പോയി താമസം ആരംഭിച്ചു. അവിടുത്തെ എല്ലാ കാര്യക്രമങ്ങളിലും പങ്കാളിയാവുകയും ചെയ്തു. അതിരാവിലെ എഴുന്നേറ്റ് പ്രാതസ്മരണയിൽ തുടങ്ങി രാത്രിയിൽ ഗീതാ സ്വാദ്ധ്യായം വരെ എല്ലാറ്റിലും കരുണൻ വ്യാപൃതനായി.
താൻ ചാരനാണെന്ന് ആർക്കും മനസ്സിലാവരുതല്ലോ….

മാസം ഒന്നു കഴിഞ്ഞു കക്കൻ റിപ്പോർട്ട് ചെയ്യാൻ വന്നില്ല.രണ്ടു കഴിഞ്ഞു കരുണനെ കാണാനില്ല.പലയിടത്തും അന്വേഷിച്ചു കമ്മ്യൂണിസ്റ്റുകാർ ഉറപ്പിച്ചു, കരുണൻ ചാരനാണെന്ന് മനസ്സിലാക്കി കരുണനെ ആർഎസ്എസുകാർ കൊന്നിട്ടുണ്ടാകും.പോലീസിൽ പരാതി കൊടുക്കാൻ ചിലരെ നിയോഗിച്ചു, കൂടാതെ കേരളത്തിലെ എല്ലാ പാർട്ടി ഓഫീസുകളിലേക്കും നിർദ്ദേശം കൊടുത്തു. ഇതിനിടയിൽ കൊല്ലത്തിനടുത്ത് വച്ച് കരുണനെപ്പോലൊരാളെ കണ്ടു എന്നറിഞ്ഞ് ഉടൻ തന്നെ കൊല്ലം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.അപ്പോഴാണ് ആ ഞെട്ടുന്ന സത്യം അവർ അറിഞ്ഞത്.
കായംകുളത്ത് താലൂക്ക് പ്രചാരകനായി ഒരു കരുണേട്ടൻ പ്രവർത്തിക്കുന്നുണ്ട് .

ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ആർഎസ്എസിനെ പഠിക്കാൻ വേണ്ടി ആദ്യമായി ചാരപ്പണിക്കിറങ്ങിയ കക്കൻ കരുണൻ….

B4 Admin

Recent Posts

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

57 minutes ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

2 hours ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

3 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

17 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

17 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

18 hours ago