ദില്ലി: രുദ്രം-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആന്‍റി-റേഡിയേഷന്‍ മിസൈലാണ് ഇത്. ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കാര്‍ പ്രാപ്തമായ മിസൈല്‍ ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ പ്രാപ്തമാണ്.
ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകൾ. ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ പരീക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു വിജയകരമായ പരീക്ഷണം. വലിയ ചുവടുവയ്പ്പ് എന്നാണ് ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ രുദ്രം-1 മിസൈല്‍ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്. ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന എസ്ഇഎഡി ആക്രമണങ്ങള്‍ക്ക് രുദ്രം-1സഹായത്തോടെ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സാധിക്കുമെന്നാണ് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ് രുദ്രം 1ന്‍റെ പരീക്ഷണം നടത്തിയത്. 15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങള്‍ക്ക് രുദ്രം-1 തൊടുക്കാന്‍ സാധിക്കും. മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…