'Ruling Party Protects Lahari Mafia; Despite the public attack, the police could not find the accused; The Pinarayi government should change the attitude of leaving people's lives to the generosity of the intoxicating mafia! V. visited Vishnu who was attacked in the forest shop. Muralidharan
തിരുവനന്തപുരം: ലഹരി മാഫിയയ്‌ക്ക് ഭരണകക്ഷി സംരക്ഷണമേർപ്പെടുത്തുന്നുയെന്ന ആരോപണവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ. കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ പരസ്യമായി അക്രമം നടന്നിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനായിട്ടില്ല. ജനങ്ങളുടെ ജീവൻ ലഹരി മാഫിയയുടെ ഔദാര്യത്തിന് വിട്ടുകൊടുക്കുന്ന സമീപനം പിണറായി സർക്കാർ മാറ്റണമെന്ന് മുരളീധരൻ പറഞ്ഞു.
സാധാരണക്കാരായ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയണം. പൂക്കോട് സർവകലാശാലയിൽ സിദ്ധാർത്ഥ് മരിച്ച സംഭവത്തിലും സിപിഐഎം സംരക്ഷണം ഒരുക്കിയെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണം എന്നും വി. മുരളീധരൻ പറഞ്ഞു.
അമ്പലത്തിൻകാലയിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ആർഎസ്എസ് പ്രവർത്തകനും മണ്ഡൽ കാര്യവാഹകുമായ വിഷ്ണുവിനെ സന്ദർശിക്കാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നെയ്യാർ മെഡിസിറ്റിയിൽ എത്തിയാണ് വിഷ്ണുവിനെ മുരളീധരൻ സന്ദർശിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…