rupal-chaudari
ബോഗോട്ട: 2022 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. വനിതകളുടെ 400 മീറ്റർ ഓട്ടത്തിലാണ് ഇന്ത്യയുടെ രൂപൽ ചൗധരി വെങ്കലം നേടിയത്. രൂപൽ ചൗധരി വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു എത്തിയത്. കൊളംബിയയിൽ നടക്കുന്ന വേൾഡ് അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലാണ് 51.85 സെക്കൻഡിനുള്ളിൽ 400 മീറ്റർ ഓടിയെത്തിയ രൂപൽ ചൗധരി വെങ്കലം നേടിയത്.
ബ്രിട്ടണിന്റെ മേരി ജോൺ ആണ് 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത്. കെനിയയുടെ ദമറിസ് മുതുംഗ വെള്ളിയും നേടി. നേരത്തെ 4400 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഏഷ്യൻ റെക്കോർഡ് തിരുത്തിയായിരുന്നു ഇന്ത്യൻ താരങ്ങൾ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, പ്രഹ്‌ളാദ് ജോഷി എന്നിവരും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രൂപൽ ചൗധരിയുട നേട്ടത്തിൽ അഭിനന്ദനമറിയിച്ചു.
അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നിലവിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലുമാണ് അമേരിക്ക സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് കെനിയയും മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുമാണ്. 17-ാം സ്ഥാനത്താണ് ഇന്ത്യ.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…