India

റെക്കോർഡ് റഷ്യക്ക് തന്നെ …! ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ, ഇന്ത്യ ആയുധം വാങ്ങുന്നതിന്റെ അളവ് കുറഞ്ഞു

ദില്ലി: ഇന്ത്യയിലേക്ക് ആയുധങ്ങൾ‍ വിതരണം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോർട്ട്.ഇന്ത്യ ആയുധം വാങ്ങുന്നതിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ് വരികയാണ്.എങ്കിലും ഇന്ത്യക്ക് ആയുധം എത്തിക്കുന്നത്തിൽ ഏറ്റവും മുന്നിൽ റഷ്യ മാത്രമാണുള്ളത്.’2013 മുതൽ 2017 വരെയും 2018 മുതൽ 2022 വരെയും റഷ്യ തന്നെയാണ് ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന പ്രധാന ശക്തി. എന്നാൽ ഇന്ത്യ അവരിൽ നിന്ന് ആയുധം വാങ്ങുന്നതിന്റെ അളവ് 64 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞിട്ടുണ്ട്’.

1993 മുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.റഷ്യക്ക് മേലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധം ആയുധ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആയുധങ്ങൾ നിർമ്മിക്കുന്നതിന്റെ തോതും വർദ്ധിച്ചിട്ടുണ്ട്. ആയുധ ഇറക്കുമതിയിൽ ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ നിന്ന് മത്സരവും ഇന്ത്യയെ സംബന്ധിച്ച് റഷ്യ നേരിടുന്നുണ്ട്. എങ്കിലും, ഇവയെല്ലാം അതിജീവിച്ച് റഷ്യ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

Anusha PV

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

36 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago