International

കീവിലെ ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

കീവ്: യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. ഒക്‌സാന ബൗലിനയാണ് കൊല്ലപ്പെട്ടത്. ‘ദി ഇൻസൈഡർ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ റിപ്പോർട്ടറാണ് കൊല്ലപ്പെട്ട ഒക്‌സാന.

യുക്രൈനിൽ നടക്കുന്ന റഷ്യൻ ആക്രമണത്തിൽ തകർന്ന പൊഡിൽ പ്രദേശത്ത് റിപ്പോർട്ടിംഗിന് എത്തിയതായിരുന്നു ഒക്‌സാന. മാത്രമല്ല ബൗലിനയ്‌ക്ക് പുറമെ, മറ്റൊരു വ്യക്തിയും റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർക്കൊപ്പം രണ്ട് പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം മാദ്ധ്യമ പ്രവർത്തകയുടെ മരണം ദി ഇൻസൈഡറും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ അഴിമതി വിരുദ്ധ സംഘത്തിലെ പ്രവർത്തകയായിരുന്നു ഒക്‌സാന ബൗലിന.

Anandhu Ajitha

Recent Posts

ഉമർ ഖാലിദിനെ അനുകൂലിച്ച് കുറിപ്പെഴുതിയ മംദാനിക്ക് ഇന്ത്യയുടെ തിരിച്ചടി | SOHRAN MAMDANI

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…

43 minutes ago

തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു !!! പുലരും വരെയും കണ്ഠരര് രാജീവര് ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ; ആരോഗ്യം മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…

1 hour ago

കേരളത്തിലെ മതേതരക്കാർ ക്ഷണിച്ചു വരുത്തുന്ന അപകടം ചൂണ്ടിക്കാട്ടി അനൂപ് ആന്റണി I ANOOP ANTONY

ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…

1 hour ago

വീരവാതം മാറ്റി അമേരിക്കയുടെ കാല് പിടിക്കാനായി ഖമേനി

ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…

2 hours ago

സുഡാനിലെ ആഭ്യന്തര യുദ്ധം മുതലെടുക്കാൻ പാകിസ്ഥാൻ ! 1.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടേക്കും; സൈനിക വിമാനങ്ങളും ഡ്രോണുകളും കൈമാറും

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…

2 hours ago

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…

3 hours ago