International

യുക്രെയ്നിലെ കാർക്കീവിൽ പലചരക്ക് കടയ്ക്ക് നേരെ റഷ്യയുടെ മിസൈലാക്രമണം!49 മരണം ; ആക്രമണത്തിനിരയായത് റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച നഗരം

യുക്രെയ്നിലെ കാർക്കീവ് നഗരത്തിൽ പലചരക്ക് കടയ്ക്കു നേരെ ഇന്നുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 49 പേർ മരിച്ചു.റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച സ്ഥലമാണിത്. പലചരക്ക് കടയിൽ റഷ്യ നടത്തിയത് ഭീകരാക്രമണമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി പറഞ്ഞു. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെയും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഫേ ഷോപ്പും ആക്രമണത്തിൽ തകർന്നുവെന്ന് കാർക്കീവ് റീജിയൻ ഗവർണർ ഓലെ സിനെഹുബോവ് അറിയിച്ചു.

കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ൻ സൈന്യത്തിന് അമേരിക്ക അയച്ചു കൊടുത്തുവെന്ന വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മിസൈലാക്രമണം നടന്നത്. മധ്യ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അമേരിക്കൻ സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഒരു പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മുതൽ, യുക്രെയ്നിലെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഇറാൻ റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും വിതരണം ചെയ്തതായി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ ആരോപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഒ​ഡേ​സ, മൈ​കോ​ളൈ​വ്, വി​ന്നി​റ്റ്സി​യ എ​ന്നീ ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് വ​ന്ന 40 ഇ​റാ​ൻ നി​ർ​മി​ത കാമിക്കാസേ ഡ്രോ​ണു​ക​ളി​ൽ 30 എ​ണ്ണ​വും യു​ക്രെ​യ്ൻ എ​യ​ർ ഡി​ഫ​ൻ​സ് സംവിധാനം ത​ക​ർ​ത്ത​താ​യി വ്യോ​മ​സേ​ന അ​റി​യി​ച്ചു. ഇതോടെ ഉത്തരകൊറിയൻ, ചൈനീസ് ആയുധങ്ങൾക്കൊപ്പം ഇറാൻ നിർമ്മിത ആയുധങ്ങളും യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്നുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടു.

Anandhu Ajitha

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago