s-jaishankar-about-social-media
ദില്ലി : എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനം എന്നത് ബ്ലോക്ക്‌ചെയിനിലും വെര്‍ച്വല്‍ കറന്‍സികളിലും സാമ്പത്തികവും സാമൂഹികവുമായ വിവിധ മേഖലകളില്‍ നല്ല ഭാവി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തീവ്രവാദവുമായി ബന്ധപ്പെടുത്തുമ്പോള്‍ അതിന് ദൂഷ്യ വഷമേറെയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ .ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തീവ്രവാദികളുടെ ശക്തമായ ഉപകരണങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു .
‘തീവ്രവാദികളും അവരുടെ ഗ്രൂപ്പുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും റാഡിക്കല്‍ പ്രത്യാശാസ്ത്രങ്ങളും പ്രചരിപ്പിക്കുന്നതിന് ടൂള്‍, കിറ്റിലെ ശക്തമായ ഉപകരണങ്ങളായി ഇവയെ ഉപയോഗിക്കുന്നു. ഇവ സമൂഹത്തെ അസ്ഥിരപ്പെടുത്തും’ വിദേശകാര്യ മന്ത്രി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ ദില്ലിയിൽ നടന്ന പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ വര്‍ഷങ്ങളില്‍ ലിബറല്‍ സമൂഹങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളും ആക്രമണകാരികളും സാങ്കേതികവിദ്യകളെ ഗണ്യമായി ആശ്രയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാര്‍ഗെറ്റഡ് ആക്രമണം പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആളില്ലാ വ്യോമ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അപകടമായി മാറിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നായ താജ്മഹല്‍ പാലസ് ഹോട്ടലിലാണ് യുഎന്‍ പരിപാടിയുടെ ആദ്യ യോഗം ഇന്ന് നടന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…