India

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ അവശേഷിപ്പിക്കുന്ന വിഷയം അധിനിവേശ കശ്മീർ മാത്രം; തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന്റെ തിക്തഫലം അവർ അനുഭവിച്ച് തുടങ്ങിക്കഴിഞ്ഞു; പൊതുസഭയിൽ പാകിസ്ഥാനെ വലിച്ചുകീറി ജയശങ്കർ

ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇപ്പോൾ അവശേഷിപ്പിക്കുന്ന വിഷയം അധിനിവേശ കശ്മീർ മാത്രമാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിൻന്റെ തിക്തഫലം ആ രാജ്യം അനുഭവിച്ച് തുടങ്ങിയെന്നും തുറന്നടിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ ഒരുകാലത്ത് പ്രോത്സാഹിപ്പിച്ചിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തിന് അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും. അതാണ് പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്നത്. ഇന്ന് പാകിസ്ഥാനെ ഭീകരത തിരിഞ്ഞുകൊത്തുന്നു. കർമ്മം ഇന്ന് പാകിസ്ഥാൻ സമൂഹത്തെ വേട്ടയാടുന്നു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി യോഗത്തിലാണ് ജയശങ്കർ പാകിസ്ഥാനെ പരിഹസിച്ചത്.

തങ്ങളുടേതല്ലാത്ത പല കാരണങ്ങൾകൊണ്ടും പല രാജ്യങ്ങളും പിന്നോക്കാവസ്ഥയിൽ തുടരുന്നുണ്ട്. എന്നാൽ ചില രാജ്യങ്ങൾ തകർച്ചയിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളെ ബോധപൂർവ്വം തെരഞ്ഞെടുക്കുന്നു. അതിന് ഒരുദാഹരണമാണ് പാകിസ്ഥാനെന്നും ജയശങ്കർ പറഞ്ഞു. തീവ്രവാദം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒരു വലിയ വിഷയമായിരുന്നു. എന്നാൽ അതിന്ന് പാകിസ്ഥാനെ തന്നെ തിരിഞ്ഞുകൊത്തുന്നു. അതുകൊണ്ടുതന്നെ അതിപ്പോൾ ഞങ്ങളുടെ വിഷയമല്ല. ഇപ്പോൾ അവശേഷിക്കുന്ന ഏക വിഷയം അനധികൃതമായി പാകിസ്ഥാൻ കൈവശം വച്ചിരിക്കുന്ന അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുപോകുന്നതിനെ കുറിച്ച് മാത്രമാണ് ഇന്ത്യയ്ക്ക് സംസാരിക്കാനുള്ളത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ മറുപടി പാകിസ്ഥാൻ ചോദിച്ചു വാങ്ങുകയായിരുന്നു. നേരത്തെ പൊതുസഭയിൽ പ്രസംഗിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിയെ വിമർശിക്കുകയും വകുപ്പ് പുനഃസ്ഥാപിക്കുകയും വേണമെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. അത് തീർത്തും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ഇന്ത്യ മറുപടി നൽകിയിരുന്നു.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

6 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

6 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

8 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

11 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

11 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

17 hours ago