Featured

വിദേശ നയങ്ങളിൽ ഉറച്ച നിലപാടുമായി എസ് ജയശങ്കർ മുന്നോട്ട് തന്നെ

പാശ്ചാത്യ ശക്തികളുടെ ലക്‌ഷ്യം പാകിസ്താനെ മറയാക്കികൊണ്ട് ആയുധക്കച്ചവടം നടത്തുക എന്നത് മാത്രമാണെന്ന് വിദേശ്യകാര്യമന്ത്രി എസ്.ജയശങ്കർ. പാശ്ചാത്യ രാജ്യങ്ങളുടെ എല്ലാം ലക്‌ഷ്യം അനിയന്ത്രിതമായ ആയുധവിപണിമാത്രമാണ്. ഇന്ത്യയുടെ ജനാധിപത്യ സർക്കാറിനേക്കാൾ അതിന് അവർക്ക് സഹായമാകുന്നത് പാകിസ്താനിലെ സൈനിക ഏകാധിപത്യ ഭരണകൂടമാണെന്നും ജയശങ്കർ ആരോപിച്ചു.

റഷ്യയുമായുള്ള ബന്ധം എന്നും ശക്തമാണെന്നും അത് തുടരുമെന്നും ഇന്നലെ തുറന്നടിച്ച ജയശങ്കർ പാശ്ചാത്യരാജ്യങ്ങൾ ദീർഘകാലം ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്നു എന്ന കാര്യം എടുത്തുപറയുകയായിരുന്നു. ഏഷ്യയിൽ ഇന്ത്യയുടെസ്വാധീനം വർദ്ധിക്കുന്നതിൽ പലരും അസ്വസ്ഥരാവുകയാണ്. ഇന്ത്യുടെ കരുത്ത് കുറയ്‌ക്കാൻ ശക്തമായ ഗുഢതന്ത്രമാണ് മെനയുന്നത്.

ഇന്ത്യയ്‌ക്ക് അസ്വസ്ഥത സൃഷ്ടിക്കാൻ പാകിസ്താനോട് മൃദുസമീപനം സ്വീകരിക്കുകയാണ്. എന്നാൽ അന്താരാഷ്‌ട്ര ഭീകരരുടെ പരിശീലന കേന്ദ്രമായ പാകിസ്താനെ സഹായിക്കുന്നതിലൂടെ പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്ന് മറക്കരുതെന്നും ജയശങ്കർ മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ അഖണ്ഡത കാക്കാൻ ആരുടേയും സഹായവും ആവശ്യമില്ല. ലോകസമാധാനത്തിനായി എന്നും നിലകൊള്ളാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്. ജമ്മുകശ്മീർ വിഷയത്തിലും പാക് അധീന കശ്മീർ വിഷയത്തിലും വിദേശരാജ്യങ്ങൾ ഒരു മാസമായി തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾ ഇന്ത്യയെ പരോക്ഷമായി അപകീർത്തിപ്പെടുത്തുന്നവയാണെന്നും ജയശങ്കർ കൂട്ടിച്ചേർക്കുകയും ചെയ്തു.

admin

Recent Posts

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

40 mins ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

1 hour ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

1 hour ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

1 hour ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

2 hours ago