General

മറഡോണയ്ക്ക് ആദര൦; മറഡോണയ്ക്ക് വേണ്ടി പന്ത് തട്ടാന്‍ മെസ്സിയും റൊണാള്‍ഡിഞ്ഞോയും ഉള്‍പ്പെടെ വന്‍ താരനിര

റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും.

നവംബർ 14നാണ് മത്സരം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, ബ്രസീലിന്‍റെ റൊണാൾഡീഞ്ഞോ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് ബഫൺ, റോമയുടെ പോർച്ചുഗൽ പരിശീലകൻ മൗറീഞ്ഞോ എന്നിവരും മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മത്സരമാണിത്.

റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മെസിയും മറ്റ് താരങ്ങളും ഈ മത്സരത്തിനെത്തുന്നത്. 2020 നവംബറിലാണ് മറഡോണയുടെ പെട്ടെന്നുള്ള വിയോഗം ലോകത്തെ ഞെട്ടിച്ചത്. തന്‍റെ 60-ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകമാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

7 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

8 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

11 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

18 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago