S Ramachandran Pillai
ആലപ്പുഴ: ചൈനയെ വാഴ്ത്തിപ്പാടിയ പ്രസ്താവന വിവാദമായതോടെ വിഷയത്തിൽ ഉരുണ്ടുകളിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള(S Ramachandran Pillai). ചൈനയെ താൻ പുകഴ്ത്തിയിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ആലപ്പുഴ ജില്ലാസമ്മേളനത്തിലാണ് ഇന്ത്യയെ ഇകഴ്‌ത്തിയും ചൈനയെ പുകഴ്‌ത്തിയും രാമചന്ദ്രൻ പിള്ള പ്രസംഗിച്ചത്. എന്നാൽ ലോകരാജ്യങ്ങളെ വിലയിരുത്തിയപ്പോള്‍ ചില മാധ്യമങ്ങള്‍ ചൈനയെ പ്രകീര്‍ത്തിക്കുകയാണെന്ന് വ്യാഖ്യാനിച്ചതാണെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
അതേസമയം ചൈനയില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെന്നും ചൈന മിതമായ അഭിവൃദ്ധി നേടിയെന്നുമാണ് ജില്ലാ സമ്മേളനത്തിൽ രാമചന്ദ്രന്‍ പിള്ള പ്രസംഗിച്ചത്. അതോടൊപ്പം 70 % ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തതില്‍ ചൈനയുടെ പങ്ക് വലുതാണെന്നും 60 % ദരിദ്രരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും പറഞ്ഞിരുന്നു. ഒരു മാസം മുന്‍പും സമാനമായ രീതിയിൽ ഇന്ത്യയെ ഇകഴ്തിയും ചൈനയെ പുകഴ്തിയും അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമാണ് നടക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള ആലപ്പുഴയില്‍ പറഞ്ഞു. എന്നാൽ ഇതിനെതിരെ കടുത്ത ആക്ഷേപമാണ് രാമചന്ദ്രൻ പിള്ളയ്‌ക്കെതിരെ ഉയർന്നത്.
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…