Kerala

ശരണംവിളികൾ ഉയരുകയായി….ശബരീശ ദർശനം 2021 ന് ഇന്ന് തുടക്കംകുറിക്കും; തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ വൈകുന്നേരം 6:30 മുതൽ

പന്തളം: യുഎഇ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെ പന്തളം വലികോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ വിപുലമായ പൂജാദികർമ്മങ്ങൾ നടക്കുന്നു. ശബരീശ ദർശനം 2021 ( Sabareesha Darshanam 2021) എന്ന ഈ മഹനീയ ചടങ്ങ് ഇന്നും നാളെയുമായാണ് നടക്കുന്നത്. ഈ മഹനീയ മുഹൂർത്തങ്ങളുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ ഇന്നും നാളെയും നിങ്ങൾക്ക് കാണാവുന്നതാണ്.

പന്തളം വലികോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രാങ്കണത്തിൽ ഇന്ന് തുടക്കം കുറിക്കുന്ന ഈ ചടങ്ങിൽ വൈകുന്നേരം 6.30 ന് ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭഗവതി സേവാ നടക്കും.ഡിസംബർ രണ്ട് വ്യാഴാഴ്ച പുലർച്ചെ 6 മണിക്ക് കുഴിക്കാട്ടില്ലത്ത് ബ്രഹ്മശ്രീ അഗ്നിശർമ്മൻ വാസുദേവ ഭട്ടതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.

പിന്നീട് തിരുവാഭരണ വാഹകസംഘത്തിന്റെ ശരണജപഘോഷവും സർവ്വൈശ്വര്യ പൂജയും ഉണ്ടാകും.നാളെ രാവിലെ 10.30 മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും നയിക്കുന്ന മാനസജപലഹരി ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഉച്ചകഴിഞ്ഞ് 3മണിക്ക് അയ്യപ്പഭക്തസംഗമത്തിൽ പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാര്‍, പന്തളം രാജകുകുടുംബാംഗങ്ങളായ നാരായണ വർമ്മ, ശശികുമാര വർമ്മ എന്നിവർ പങ്കെടുക്കുന്നു.

കൂടാതെ 67 വർഷമായി അയ്യപ്പസ്വാമിയുടെ തിരുവാഭരണം ശിരസ്സിൽ ഏറ്റുന്ന തിരുവാഭരണ വാഹകസംഘത്തിലെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയെ ആദരിക്കുന്ന ചടങ്ങും അയ്യപ്പഭക്തസംഗമത്തിൽ ഉണ്ടാകും. ശേഷം വൈകുന്നേരം പുഷ്പാഭിഷേകവും ആഴിയും പടുക്കയും ഉണ്ടാവും.

Anandhu Ajitha

Recent Posts

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

28 minutes ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

40 minutes ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

1 hour ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

1 hour ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

2 hours ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?? റഷ്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ “അലാസ്ക പർച്ചേസിന്റെ” 158 വർഷങ്ങൾ

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

2 hours ago