Categories: Kerala

ശബരിമലയില്‍ ആദ്യ ദിനം വരുമാനം മൂന്നു കോടി കവിഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ വരുമാനത്തില്‍ വര്‍ദ്ധന. ശബരിമലയിലെ ആദ്യ ദിന വരുമാനം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയെന്നാണ് പുറത്ത് വന്ന കണക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഒരു കോടി ഇരുപത്തെട്ട് ലക്ഷത്തിന്റെ കൂടുതലാണ് ആദ്യ ദിനത്തില്‍ തന്നെ ഈവര്‍ഷം ഉള്ളത്.

നടവരവ്, അപ്പം അരവണ വില്‍പ്പന, കടകളില്‍ നിന്നുള്ള വരുമാനം എന്നിവ എല്ലാം ഉള്‍പ്പെടെയുള്ള വരുമാനത്തിന്റെ കണക്കാണ് പുറത്ത് വന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് വരുമാന കണക്ക് പുറത്ത് വിട്ടത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് നട തുറന്നതോടെ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നട വരുമാനത്തില്‍ വന്‍ ഇടിവാണ് ശബരിമലയില്‍ ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രതയെ വരെ ബാധിക്കുന്ന വിധത്തിലേക്ക് വരുമാന തകര്‍ച്ച മാറുകയും ചെയ്തിരുന്നു.

admin

Recent Posts

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ! യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് കുറ്റപത്രം

കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…

47 mins ago

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

2 hours ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

2 hours ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

2 hours ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

2 hours ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

3 hours ago