Kerala

ശബരിമല ദർശനം: കരിമല പാത ഉടൻ തുറക്കും: തീര്‍ത്ഥാടക എണ്ണമുയർത്തുന്നതും പരിഗണനയിൽ

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയായ കരിമല പാത തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കരിമല പാത തുറക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

60,000 തീർത്ഥാടകർക്ക് വരെ ഒരേ സമയം ദർശനത്തിന് അനുമതി നൽകുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഏരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമിറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടി ആരംഭിച്ചു. അതേസമയം, നീലിമല പാത തുറന്നതോടെ ഭക്തരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

12 minutes ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

36 minutes ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

49 minutes ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

1 hour ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

2 hours ago