Kerala

ശബരിമല മണ്ഡലവിളക്ക്: തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാൻ തീരുമാനം

പത്തനംതിട്ട: ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുകണക്കിന് തീർത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങൾ ഉപയോഗിച്ചുവരുന്നത്. മകരവിളക്ക് കാലമായതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇടത്താവളത്തില്‍ കൂടുതല്‍ ശുചിമുറികള്‍ തുറന്നുനല്‍കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.

വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാക്കും. നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. റോഷന്‍ നായര്‍, പി.കെ അനീഷ്, അയ്യപ്പ സേവാ സമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Meera Hari

Recent Posts

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

17 mins ago

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ! ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ;നോർത്ത് 24 പർഗാനാസ് ജില്ലയും സന്ദർശിക്കും

ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.…

2 hours ago