പ്രസാദ് ഇ ഡി, മനു നമ്പൂതിരി എം ജി
ശബരിമല: കൊല്ലവർഷം 1201-ലെ ഒരു വർഷത്തെ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തൃശ്ശൂർ, ചാലക്കുടി, വാസുപുരം മറ്റത്തൂർകുന്ന് സ്വദേശി പ്രസാദ് ഇ.ഡി. ശബരിമല മേൽശാന്തിയായും, കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി മനു നമ്പൂതിരി എം.ജി. മാളികപ്പുറം മേൽശാന്തിയായും നിയമിതരാകും.
ഇന്ന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമല സന്നിധാനത്ത് വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഹൈക്കോടതി നിരീക്ഷകൻ, ദേവസ്വം ബോർഡ് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ, തന്ത്രിയുടെ അനുമതിയോടെയാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി, പന്തളം കൊട്ടാരത്തിലെ കശ്വപ് വർമ്മയാണ് നറുക്കെടുത്തത്. അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റ് ഒൻപത് പേരെ പിന്തള്ളിയാണ് പ്രസാദ് ഇ.ഡിയെ ഭഗവാൻ്റെ പൂജകൾക്കായി തെരഞ്ഞെടുത്തത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് പന്തളം കൊട്ടാരത്തില മൈഥിലി ആർ. വർമ്മയാണ് നറുക്കെടുത്തത്. ഈ നറുക്കെടുപ്പിലൂടെ മനു നമ്പൂതിരി എം.ജി. നിയുക്ത മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകരുടെ പേരുകൾ വെള്ളിക്കുടങ്ങളിലാക്കി ശ്രീകോവിലിന് മുന്നിൽ വെച്ചതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. ഈ ചടങ്ങുകൾ പൂർണ്ണമായും ഹൈക്കോടതി നിരീക്ഷകൻ്റെ മേൽനോട്ടത്തിലായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത് നറുക്കെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ, ചടങ്ങിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ഹൈക്കോടതി നിരീക്ഷകൻ ടി.ആർ. രാമചന്ദ്രൻ നായർ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരും സന്നിഹിതരായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…