തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതിനൽകാനുള്ള നിർദേശങ്ങൾക്ക് അംഗീകാരം നല്‍കി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദര്‍ശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പരമാവധി ആയിരം പേർക്ക് ദർശനം അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മണ്ഡലവിളക്ക്, മകരപൂജ വിശേഷദിവസങ്ങളിൽ അയ്യായിരം പേർക്കും ദർശനം നടത്താം.
അതേസമയം ഓൺലൈനിൽ പൂജകളും ദർശനവും അനുവദിക്കില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഈ നിർദേശം സർക്കാർ അംഗീകരിച്ചില്ല. ദേവസ്വംബോർഡും എതിർത്തു. തീർഥാടനത്തിന്റെ വ്യവസ്ഥകൾ അറിയിക്കാൻ വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചർച്ചയിലാണ് സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചത്. അതേസമയം കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ് ഇല്ലെന്ന 48 മണിക്കൂറിനുമുമ്പുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. പരമ്പരാഗത പാതകളിൽ തീർഥാടനം അനുവദിക്കില്ല. പമ്പയിൽ കുളിക്കാനും അനുവദിക്കില്ല.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…