Categories: Kerala

ശബരിമല; ദര്‍ശനം ആയിരം പേർക്ക്‌ മാത്രം; ഓൺലൈന്‍ ദര്‍ശനം അനുവദിക്കില്ല

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനത്തിന്‌ അനുമതിനൽകാനുള്ള നിർദേശങ്ങൾക്ക്‌ അംഗീകാരം നല്‍കി. കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാണ് ദര്‍ശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പരമാവധി ആയിരം പേർക്ക്‌ ദർശനം അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മണ്ഡലവിളക്ക്‌, മകരപൂജ വിശേഷദിവസങ്ങളിൽ അയ്യായിരം പേർക്കും ദർശനം നടത്താം.

അതേസമയം ഓൺലൈനിൽ പൂജകളും ദർശനവും അനുവദിക്കില്ല. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ഈ നിർദേശം സർക്കാർ അംഗീകരിച്ചില്ല. ദേവസ്വംബോർഡും എതിർത്തു. തീർഥാടനത്തിന്റെ വ്യവസ്ഥകൾ അറിയിക്കാൻ വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചർച്ചയിലാണ്‌ സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചത്‌. അതേസമയം കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ്‌ ഇല്ലെന്ന 48 മണിക്കൂറിനുമുമ്പുള്ള സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്യണം. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. പരമ്പരാഗത പാതകളിൽ തീർഥാടനം അനുവദിക്കില്ല. പമ്പയിൽ കുളിക്കാനും അനുവദിക്കില്ല.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

14 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago