സന്നിധാനം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേല്‍ശാന്തി വി എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ച ശേഷം ക്ഷേത്ര തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, മെമ്പർ കെ പി.ശങ്കരദാസ് എന്നിവർ നട തുറന്നപ്പോൾ ദര്ശനത്തിനെത്തി. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേല്ശാന്തിമാർ ഭജനമിരിക്കാൻ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ആഴി തെളിച്ച ശേഷം നിയുക്ത മേൽശാന്തിമാരെ ഇപ്പോഴത്തെ മേൽശാന്തി പതിനെട്ടാം പടിയിലേക്ക് ആനയിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിയുക്ത മേൽശാന്തിമാർക്ക് സ്വീകരണം നൽകി. ഇന്നു മുതൽ ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായി ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വിശ്ചികം ഒന്നിനാണ് ഇരു മേൽശാന്തിമാരുടെയും അവരോധിക്കൽ ചടങ്ങും അഭിഷേക ചടങ്ങും.
ഇന്ന് ക്ഷേത്രത്തിൽ പൂജകൾ ഒന്നും തന്നെയില്ല. തുലാം ഒന്നായ നാളെ രാവിലെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും. പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസവും നടക്കും . പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് നട അടയ്ക്കും.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…