Kerala

ചിത്തിര ആട്ടവിശേഷ പൂജ: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു

ശബരിമല: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല (Sabarimala) ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.

നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും നടക്കും.ശേഷം മഹാഗണപതി ഹോമം .ഉദയാസ്തമന പൂജ, കലശാഭിഷേകം, കളഭാഭിഷേകം തുടങ്ങിയവയും നാളെ ഉണ്ടാകും. പുലർച്ചെ മുതൽ ഭക്തരെ ദർശനത്തിനായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് നട തുറക്കൽ. 6.30ന് ദീപാരാധന.7 മണിക്ക് പടിപൂജ. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലം -മകരവിളക്ക് ഉൽസവത്തിനായി നവംബർ 15ന് വൈകുന്നേരം നട തുറക്കും.

അതേസമയം ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ്- 19 പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു.നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഭക്തർക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.

Anandhu Ajitha

Recent Posts

മകരസംക്രമം നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…

34 minutes ago

പുതിയ അധിനിവേശ നീകങ്ങളുമായി അമേരിക്ക

ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…

59 minutes ago

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല !!ഏതൊരു പ്രകോപനത്തിനും വരുംകാലങ്ങളിലും സമാനമായ രീതിയിൽ തിരിച്ചടി നൽകും; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

ദില്ലി :പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും…

1 hour ago

ബംഗാളിലെ ബിഎൽഒയുടെ ആത്മഹത്യ ! തൃണമൂൽ കോൺഗ്രസ് നേതാവ് ബുള്ളറ്റ് ഖാൻ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…

2 hours ago

ഹിന്ദുക്കൾ കൊലചെയ്യപ്പെടുമ്പോൾ മുഹമ്മദ്‌ യൂനസ് ഭീകരർക്കൊപ്പം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…

2 hours ago

ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!! ’10 മിനിറ്റ് ഡെലിവറി’ അവകാശവാദം പിൻവലിക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര നിർദ്ദേശം

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…

2 hours ago