Categories: KeralaSpirituality

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

ശബരിമല: ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. 2019 -20 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും.

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് യോഗ നിദ്രയിലിരിക്കുന്ന കലിയുഗവരദന്റെ മുന്നില്‍ വിളക്ക് തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകള്‍ തുറന്ന് വിളക്കുകള്‍ കത്തിക്കും. ശരണം വിളികളുമായി കൈകൂപ്പി നില്‍ക്കുന്ന അയ്യപ്പഭക്തര്‍ക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും.

പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയില്‍ തീ പകര്‍ന്ന ശേഷമേ ഇരുമുടി കെട്ടുമായി ദര്‍ശനത്തിന് കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കുകയുള്ളൂ. പ്രസാദ വിതരണം കഴിഞ്ഞാല്‍ പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. ശബരിമല മേല്‍ശാന്തി
എ.കെ.സുധീര്‍ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളില്‍ വച്ച് അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്ന് നല്‍കും.

മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നില്‍ ഇരുത്തി അഭിഷേക ചടങ്ങുകള്‍ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇത് മുതല്‍ ഇവര്‍ ഇരുവരും പുറപ്പെടാ ശാന്തിമാര്‍ ആകും. വൃശ്ചികപ്പുലരിയില്‍ 17 ന് രാവിലെ അയ്യപ്പ ശ്രീകോവില്‍ നട തുറക്കുന്നത് പുതിയ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ആയിരിക്കും. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയും തുറന്ന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനപുണ്യത്തിന് വഴിയൊരുക്കും.

ഡിസംബര്‍ 27 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ.വിശ്ചികം ഒന്നിന് ശബരിമല നട തുറക്കുന്ന ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മീഷണര്‍ എം ഹര്‍ഷന്‍ തുടങ്ങിയവര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിച്ചേരും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല ഡിസംബര്‍ 27ന് .മകരവിളക്ക് 2020 ജനുവരി 15ന് നടക്കും

Anandhu Ajitha

Recent Posts

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

2 hours ago

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…

5 hours ago

30 വർഷമായി മനുഷ്യ കുഞ്ഞ് ജനിക്കാത്ത ഒരു ഗ്രാമം ! ഒടുവിൽ ആ മഹാത്ഭുതം !

ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…

5 hours ago

അർദ്ധരാത്രി ബഹിരാകാശത്ത് നിന്ന് റേഡിയോ സിഗ്നൽ !! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…

5 hours ago

പലസ്തീനികളെ കാട്ടി ഹമാസ് ഫണ്ട് പിരിക്കുന്നു !! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…

5 hours ago

വിജയത്തിന് ഇതല്ലാതെ വേറെ വഴിയില്ല | SHUBHADINAM

പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

6 hours ago