ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
ശബരിമല: ഓണപ്പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു. നട തുറന്നപ്പോൾ തന്നെ ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴുന്നതിനായി നൂറുകണക്കിന് ഭക്തരാണ് കാത്തുനിന്നത്.
ഉത്രാട ദിനമായ നാളെ (സെപ്റ്റംബർ 4, വ്യാഴാഴ്ച) പുലർച്ചെ 5 മണിക്ക് ദർശനത്തിനായി നട തുറക്കും. ഓണത്തോടനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിൽ (സെപ്റ്റംബർ 4, 5, 6) സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഓണസദ്യ ഒരുക്കും. ഉത്രാടസദ്യ മേൽശാന്തിയുടെ വകയായും, തിരുവോണനാളിൽ ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തിലും, അവിട്ടം നാളിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയായും സദ്യ നടത്തും.
ഓണത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ചതയം ദിനത്തിൽ (സെപ്റ്റംബർ 7) ശബരിമല നട അടയ്ക്കും. അന്ന് രാത്രി 9:50 മുതൽ ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ നട അടയ്ക്കുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. താന്ത്രിക നിർദ്ദേശപ്രകാരം രാത്രി 8:50-ന് ഹരിവരാസനം പാടി രാത്രി 9 മണിക്ക് നട അടയ്ക്കും. ഈ സമയമാറ്റത്തെക്കുറിച്ച് ദേവസ്വം അധികൃതർ ഭക്തരെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…