Kerala

ശബരിമല യുവതീപ്രവേശം ! ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് ദേവസ്വം ബോർഡ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരം അയ്യപ്പഭക്തരെ വഞ്ചിച്ച ബോർഡിന്റെ മുൻകാല നടപടികൾ വിശ്വാസി സമൂഹം മറന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹർജികൾപരിഗണിക്കവേ സുപ്രീം കോടതിയിൽ ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിൻവലിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

2019 ഫെബ്രുവരി 6-ന് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവേ, ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് അയ്യപ്പവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായിരുന്നു. ഈ നിലപാട് പരസ്യമായി പിൻവലിക്കാൻ ബോർഡ് തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും മുറിവേൽപ്പിക്കുന്നതാണ്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സർക്കാരിനും ബോർഡിനും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കോടതിയിൽ പുതിയ നിലപാട് അറിയിക്കണം. ഇക്കാര്യത്തിൽ പരസ്യ പ്രസ്താവനയും ബോർഡ് നടത്തണം. എൻ എസ് എസ് അടക്കമുള്ള നിരവധി സംഘടനകളെ എതിർത്ത് സുപ്രീം കോടതിയിൽ വാദിച്ച സർക്കാരും ബോർഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോൾ എൻഎസ്എസ് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുക തന്നെ വേണം. ശബരിമലയിൽ നിലനിന്നു പോരുന്ന ആചാര അനുഷ്ഠാനങ്ങൾക്ക്‌കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവർത്തനങ്ങൾക്കാണ് അയ്യപ്പ സംഗമം എങ്കിൽ പിന്തുണയ്ക്കാമെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണ്. അയ്യപ്പഭക്ത സംഗമം നടത്തിപ്പിനുള്ള സമിതി രാഷ്ട്രീയ വിമുക്തമാവണം എന്ന എൻ എസ് എസ് നിലപാട് ഹിന്ദു സമൂഹത്തിന്റെ ആശങ്കകൾ ഉൾക്കൊളളുന്നതാണ്. നടത്തിപ്പ് സമിതിയിൽ തികഞ്ഞ അയ്യപ്പ ഭക്തർ മാത്രമേ പാടുള്ളൂ എന്ന നായർ സർവ്വീസ് സൊസൈറ്റിയുടെ നിർദ്ദേശവും ദേവസ്വം ബോർഡ് പാലിക്കണം. ശബരിമലയിലെ കീഴ് വഴക്കങ്ങൾക്കും ആചാര അനുഷ്ഠാനങ്ങൾക്കും മാറ്റം വരുത്താതെ വേണം കാര്യങ്ങൾ നടക്കാനെന്നും യുവതീപ്രവേശനത്തെ ഭക്തജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നുമുള്ള എസ് എൻ ഡി പി നിലപാടും ദേവസ്വം ബോർഡ് കണക്കിലെടുക്കണം. മറ്റു ഹൈന്ദവ സംഘടനകളുടെ ആശങ്കകളും പരിഹരിക്കപ്പെടണം.
സ്ത്രീകളെ ശബരിമല കയറ്റാനുള്ള പിണറായി സർക്കാർ നീക്കത്തെ പ്രതിരോധിച്ചതിന്റെ പേരിൽ ആയിരക്കണക്കിനാളുകളുടെ പേരിൽ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കാത്തത് സർക്കാരിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഭക്ത സംഗമത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് സർക്കാർ ഇടപെടലിന്റെ സൂചനകളാണ്. സനാതന ധർമ്മ വിരോധിയായ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ക്ഷണിച്ച സർക്കാർ നീക്കം ബി ജെ പി അതിശക്തമായ പ്രതിരോധമുയർത്തിയതോടെയാണ് പരാജയപ്പെട്ടത്. സമാനമായ രീതിയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും പമ്പയിലേക്ക് എത്തിയാൽ ‘ബോർഡിന്റെ അയ്യപ്പ ഭക്തസംഗമ’ത്തിനെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളും.”- രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

15 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

15 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

15 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

15 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

18 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

21 hours ago