International

സാങ്കേതിക തകരാർ അല്ല, അട്ടിമറി തന്നെ; വടക്കൻ ജർമനിയിൽ ട്രെയിൻ ഗതാഗതം നിശ്ചലമായി

ജർമനി: വടക്കൻ ജർമനിയിൽ ഉണ്ടായ ട്രെയിൻ തടസ്സത്തിന് കേബിൾ അട്ടിമറി കാരണമായതായി ജർമ്മൻ റെയിൽ ഓപ്പറേറ്റർ പറഞ്ഞു. സംഭവത്തിൽ സുരക്ഷാ അധികാരികൾ അന്വേഷണം ഏറ്റെടുത്തു. അതേസമയം, സാങ്കേതിക തകരാർ പരിഹരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

വടക്കൻ ജർമ്മനിയിലെ ട്രെയിൻ ശൃംഖലയിലുണ്ടായ തടസ്സങ്ങൾക്ക് കാരണം മനഃപൂർവമായ ഇടപെടലാണെന്ന് ജർമ്മൻ റെയിൽ ഓപ്പറേറ്റർ ഡച്ച് ബാൻ ഇന്നലെ പറഞ്ഞു. “ട്രെയിൻ ഗതാഗതത്തിന് ആവിശ്യമായ സുപ്രധാനമായ കേബിളുകൾക്ക് നേരിട്ട തടസ്സം മൂലം ഇന്നലെ രാവിലെ വടക്ക് ഭാഗത്ത് ഓടുന്ന ട്രെയിനുകൾ ഏകദേശം മൂന്ന് മണിക്കൂറോളം നിർത്തേണ്ടി വന്നു,” ഡച്ച് ബാൻ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ഏറ്റെടുത്തതായി ജർമ്മൻ റെയിൽ ഓപ്പറേറ്റർ പറഞ്ഞു. പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ബെർലിനിന് പുറത്ത് ഒരു സ്ഥലത്തും പടിഞ്ഞാറൻ സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലും ആശയവിനിമയ കേബിളുകൾ മുറിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

രണ്ട് സ്ഥലങ്ങളിൽ കേബിളുകൾ വിച്ഛേദിക്കപ്പെട്ടതിനാൽ റെയിൽ തടസ്സത്തിന് പിന്നിൽ നടന്നത് വലിയ അട്ടിമറി തന്നെയാണെന്ന് അധികാരികൾ അനുമാനിക്കണമെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പറഞ്ഞു. ഇത് ലക്ഷ്യമിട്ടുള്ളതും ദുരുദ്ദേശ്യപരവുമായ നടപടിയാണെന്ന് വ്യക്തമാണെന്നും ഗതാഗത മന്ത്രി വോൾക്കർ വിസിംഗ് കൂട്ടിച്ചേർത്തു.

Meera Hari

Recent Posts

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

4 mins ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

30 mins ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

49 mins ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

1 hour ago

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

2 hours ago