India

മുൻ സർക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പാര്‍ട്ടി വിരുദ്ധമല്ലെന്ന നിലപാടിലുറച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ജയ്പുർ : മുൻ സർക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പാര്‍ട്ടി വിരുദ്ധമല്ലെന്ന നിലപാടിലുറച്ച് രാജസ്ഥാൻ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. താൻ നിരാഹാര സമരം നടത്തിയതിന് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ നടപടി സ്വീകരിക്കുമെന്ന എസ്.എസ്.രണ്‍ധാവെയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും പൈലറ്റ് പ്രതികരിച്ചു. മുൻ ബിജെപി സ‍‍ർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ ഏകദിന നിരാഹാര സമരം നടത്തിയത്.

‘മുൻ സർക്കാരിന്റെ അഴിമതികൾക്കെതിരെ നടപടിയെടുക്കാതെ ഞാൻ പിന്മാറില്ല. നിരാഹാര സമരം നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സത്യം പറയുന്നതും, അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുന്നതുമാണ് കോൺഗ്രസ് പാർട്ടിയുടെ മൂല്യം. ഈ മൂല്യങ്ങൾ പിന്തുടർന്ന് ഞാൻ ഏപ്രിൽ 11ന് നിരാഹാരം അനുഷ്ഠിച്ചിരുന്നു. അതുകഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ ഞാൻ ഒരുവട്ടം കൂടി സർക്കാരിനോട് അപേക്ഷിക്കുകയാണ് അഴിമതിക്കാർക്കെതിരെ നടപടിയെടുത്ത് ജനങ്ങൾക്കു കൊടുത്ത വാക്ക് പാലിക്കണം. അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാകും’– സച്ചിൻ പൈലറ്റ് ചോദിച്ചു.

45,000 കോടി രൂപയുടെ ഖനി അഴിമതിക്കെതിരെ അന്വേഷണം നടത്തുമെന്നാവശ്യപ്പെട്ട് ഷഹീദ് സ്മാരകത്തിലാണ് സച്ചിൻ പൈലറ്റ് ഏകദിന നിരാഹാരം നടത്തിയത്. ഈ കേസിൽ അന്വേഷണം നടത്തുമെന്ന് പറഞ്ഞാണ് സംസ്ഥാനത്തു 2018ൽ കോൺഗ്രസ് അധികാരത്തിൽ വന്നതെന്നും സച്ചിൻ ഓർമിപ്പിച്ചിരുന്നു.

മന്ത്രി മഹേഷ് ജോഷിക്കെതിരായ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.പിന്നാലെ മന്ത്രിക്കെതിരെ നടപടിയെടുക്കുന്നതു വരെ സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നും സച്ചിൻ വ്യക്തമാക്കി. ഇതിനിടെ മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കഴി‍ഞ്ഞ ദിവസം രാജസ്ഥാനില്‍ യുവാവ് ജീവനൊടുക്കി.

Anandhu Ajitha

Recent Posts

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

50 seconds ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

59 minutes ago

അമേരിക്കൻ ലോബികൾക്കിടയിൽ പാകിസ്താന് ഭാരതത്തെക്കാൾ മേൽക്കൈയോ ?

ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…

2 hours ago

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

5 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

6 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

6 hours ago