2019 ലോകകപ്പില്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ഇത്തവണ കമന്ററി ബോക്‌സില്‍ കളിക്കളം അടക്കി വാണ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ എത്തിയത്.
മല്‍സരത്തിനു മുന്നോടിയായി ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രീ ഷോയില്‍ ഗാംഗുലിക്കും സേവാഗിനുമൊപ്പമാണ് സച്ചിന്‍ കമന്ററി പറഞ്ഞത്. “സച്ചിൻ ഓപ്പൺ എഗെയിൻ” എന്ന പേരോടെയാണ് ഐ.സി.സി സച്ചിന്റെ പുതിയ ഇന്നിംഗ്സ് ആഘോഷിച്ചത്.
46 കാരനായ സച്ചിന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2003 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ആറ് ലോകകപ്പുകളില്‍ നിന്നായി 2278 റണ്‍സ് താരം നേടിയിട്ടുണ്ട്.
1989 ല്‍ തന്റെ 16-ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് സ്വന്തമാണ്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 30,000 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള ഏക ക്രിക്കറ്ററും സച്ചിന്‍ തന്നെയാണ്. ടെസ്റ്റിലും (51) ഏകദിനത്തിലും (49) കൂടുതല്‍ സെഞ്ചറികള്‍ നേടിയ താരം എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇന്ന് അങ്ങേയറ്റം വൈകാരികവും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിന്…
എൽ വി എം 3 റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണവും വിജയം ! ഇന്നത്തെ വിക്ഷേപണത്തിന് പ്രത്യേകതകൾ ഇതൊക്കെയാണ്. എന്താണ് ബ്ലൂ…
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…