India

‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവര്‍ക്കര്‍ ചെയ്ത ത്യാഗങ്ങള്‍ അവഗണിക്കാനാവില്ല’:ശരത് പവാര്‍

ദില്ലി:രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വി.ഡി സവര്‍ക്കര്‍ അനുഭവിച്ച ത്യാഗങ്ങള്‍ അവഗണിക്കാനാവില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ.സവര്‍ക്കറുടെ പേരില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പവാറിന്റെ പ്രതികരണം. നാഗ്പൂര്‍ പ്രസ് ക്ലബില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പവാര്‍.

രാഹുല്‍ ഗാന്ധി വിദേശ മണ്ണില്‍ ഇന്ത്യയെ കുറിച്ച്‌ പറഞ്ഞത് തെറ്റല്ലെന്നും പവാര്‍ കൂട്ടിച്ചേർത്തു. ഇതിനും മുൻപും നേതാക്കള്‍ വിദേശമണ്ണില്‍ ഇന്ത്യയെ കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്. സവര്‍ക്കറെ കുറിച്ചല്ല ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ എങ്ങനെയാണ് രാജ്യം നയിക്കുന്നത് എന്നതിനെ സംബന്ധിച്ചാണ് ചര്‍ച്ച വേണ്ടതെന്ന് പവാര്‍ പറഞ്ഞു.

“ഇന്ന് സവർക്കർ ഒരു ദേശീയ വിഷയമല്ല. പഴയ കാര്യമായി മാറിക്കഴിഞ്ഞു. ഞങ്ങൾ സവർക്കറെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമല്ല. അവ ഹിന്ദു മഹാസഭയ്ക്ക് എതിരായിരുന്നു. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവർക്കർ ജി ചെയ്ത ത്യാഗം നമുക്ക് അവഗണിക്കാനാവില്ല,” ശരദ് പവാർ പറഞ്ഞു.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

17 mins ago

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി തട്ടിപ്പ്! മൂന്ന് പേർ അറസ്റ്റിൽ ; പിടിയിലായത് സംഘത്തിൽ നിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവർ

കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…

35 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

52 mins ago

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

2 hours ago