General

കനത്ത മഴ! കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ

ഉത്തർപ്രദേശ്:കനത്ത മഴയെ തുടർന്ന് വൻ പ്രതിസന്ധിയിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ. ഉത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും കർഷകരെ കര കയറ്റുന്നതിന്റെ ഭാഗമായാണ് യുപി സർക്കാർ പിന്തുണ അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, കൃഷിനാശം വിലയിരുത്തുന്നതിനായി യുപി സർക്കാർ പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. കൂടാതെ, കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി ദുരിതാശ്വാസ കമ്മീഷണർക്ക് നിർദ്ദേശം നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത കൃഷി നാശത്തെ കുറിച്ചുള്ള കണക്കെടുപ്പുകൾ അധികൃതർ നടത്തിയിട്ടുണ്ട്. ഗോതമ്പ് വിളകൾ വാങ്ങുന്നതിന് ചട്ടങ്ങളിൽ ഇളവ് വരുത്തുകയും, നാശത്തിന് സാധ്യതയുള്ള വിളകൾ കുറഞ്ഞ താങ്ങുവിലയ്ക്ക് സംഭരിക്കാൻ സർക്കാർ ആവശ്യമായ നടപടികളും സ്വീകരിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് പയറുവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കർഷകർക്ക് കാലാവസ്ഥ മുന്നറിയിപ്പുകൾ നേരത്തെ നൽകണമെന്ന് കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

anaswara baburaj

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

21 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago