Sadhguru-IDY-Message-2021.
ജൂണ്‍ 21: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തെ ”മുമ്പത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്” എന്ന് വിശേഷിപ്പിച്ച ഈശ ഫൗണ്ടേഷന്റെ സ്ഥാപകന്‍, സദ്ഗുരു, ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സംഘര്‍ഷത്തോടെ സഞ്ചരിക്കുന്നതിന് ശാരീരികവും, മാനസികവുമായ, ഉന്മേഷം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ഭാരതം ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് നല്‍കുന്ന ഒരു സാധ്യതയെന്നും അദ്ദേഹം ഈശ പുറത്തിറക്കിയ പ്രത്യേക വീഡിയോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ബാഹ്യമായ ആക്രമണങ്ങളെ ചെറുക്കുന്നതിന്, ഊര്‍ജ്ജസ്വലവും പ്രതിരോധശേഷിയുള്ളതുമായ ശരീരവും, സന്തോഷകരവും ഏകാഗ്രതയോടു കൂടിയതുമായ മനസ്സും, നിങ്ങള്‍ക്കുള്ളില്‍ തളരാത്ത ഊര്‍ജ്ജവും കെട്ടിപ്പടുക്കുക എന്നത് ഏറ്റവും ആവശ്യമായതാണ്. ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത് ഈ രോഗം വീണ്ടും വീണ്ടും സംഭവിക്കാം എന്നതാണെന്നും സദ്ഗുരു മുന്നറിയിപ്പ് നല്‍കി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയുന്ന മൂന്ന് യോഗ പരിശീലനങ്ങളുള്ള ഒരു വീഡിയോ ഈശ ഓണ്‍ലൈനില്‍ പുറത്തിറക്കിയിട്ടുണ്ട്. സൗജന്യമായി ലഭ്യമാവുന്ന ഈ വീഡിയോയില്‍ നിര്‍ദ്ദേശത്തോടുകൂടിയ സാഷ്ടാംഗ, മകരാസന, സിംഹക്രിയ എന്നീ പരിശീലനങ്ങള്‍ ലഭിക്കും. ആരോഗ്യ സംരക്ഷണത്തെയും ഡോക്ടര്‍മാരെയും ആശ്രയിക്കുന്നതിനുപകരം ഈ ഗ്രഹത്തിലെ ഓരോ മനുഷ്യനും ഇത് ഉപയോഗപ്പെടുത്തണം എന്നും, അവരുടെ ആരോഗ്യവും ക്ഷേമവും സ്വന്തം കൈയ്യിലെടുക്കണമെന്നും സദ്ഗുരു ആവശ്യപ്പെട്ടു. ആരോഗ്യം എന്നത് ഒരിക്കലും ഒരു ഡോക്ടറില്‍ നിന്നോ മെഡിക്കല്‍ പ്രൊഫഷണലില്‍ നിന്നോ നമുക്ക് ലഭിക്കുന്ന ഒന്നല്ല. അത് നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട ഒന്നാണെന്ന് സദ്ഗുരു ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തില്‍, ലോകമെമ്പാടും ഈശ നടത്തിയ 500 യോഗ സെഷനുകളില്‍ – മിക്കവാറും എല്ലാം ഓണ്‍ലൈനായിരുന്നു – 1,30,000 ആളുകള്‍ പങ്കെടുത്തു. തമിഴ്നാട് ജയിലുകളിലെ 15,600 തടവുകാര്‍, വാര്‍ഡന്‍മാര്‍, മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിരവധി സൗജന്യ യോഗ സെഷനുകളും നടത്തിയിരുന്നു.
ലോകത്തിനായി ഒരു യോഗ ദിനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രസ്താവന ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനുശേഷം 2015 ല്‍ ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ 175 അംഗ രാജ്യങ്ങള്‍ ഈ പ്രസ്താവന അംഗീകരിക്കുകയുണ്ടായി. അതിനുശേഷം എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കപ്പെടുകയാണ്.
അന്താരാഷ്ട്ര യോഗ ദിനം 2021 – ലെ സദ്ഗുരുവിന്റെ വീഡിയോ സന്ദേശത്തിനായി ഇവിടെ ക്ലിക്കു ചെയ്യുക.
ഈശാ ഫൗണ്ടേഷനോടൊപ്പം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.
ചിത്രങ്ങള്‍ക്കായി, ഇവിടെ ക്ലിക്കു ചെയ്യുക.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…