‘നിങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈയ്യിലെടുക്കുക”: അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആഹ്വാനവുമായി സദ്ഗുരു

ജൂണ്‍ 21: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തെ ”മുമ്പത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്” എന്ന് വിശേഷിപ്പിച്ച ഈശ ഫൗണ്ടേഷന്റെ സ്ഥാപകന്‍, സദ്ഗുരു, ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സംഘര്‍ഷത്തോടെ സഞ്ചരിക്കുന്നതിന് ശാരീരികവും, മാനസികവുമായ, ഉന്മേഷം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ഭാരതം ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് നല്‍കുന്ന ഒരു സാധ്യതയെന്നും അദ്ദേഹം ഈശ പുറത്തിറക്കിയ പ്രത്യേക വീഡിയോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ബാഹ്യമായ ആക്രമണങ്ങളെ ചെറുക്കുന്നതിന്, ഊര്‍ജ്ജസ്വലവും പ്രതിരോധശേഷിയുള്ളതുമായ ശരീരവും, സന്തോഷകരവും ഏകാഗ്രതയോടു കൂടിയതുമായ മനസ്സും, നിങ്ങള്‍ക്കുള്ളില്‍ തളരാത്ത ഊര്‍ജ്ജവും കെട്ടിപ്പടുക്കുക എന്നത് ഏറ്റവും ആവശ്യമായതാണ്. ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത് ഈ രോഗം വീണ്ടും വീണ്ടും സംഭവിക്കാം എന്നതാണെന്നും സദ്ഗുരു മുന്നറിയിപ്പ് നല്‍കി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയുന്ന മൂന്ന് യോഗ പരിശീലനങ്ങളുള്ള ഒരു വീഡിയോ ഈശ ഓണ്‍ലൈനില്‍ പുറത്തിറക്കിയിട്ടുണ്ട്. സൗജന്യമായി ലഭ്യമാവുന്ന ഈ വീഡിയോയില്‍ നിര്‍ദ്ദേശത്തോടുകൂടിയ സാഷ്ടാംഗ, മകരാസന, സിംഹക്രിയ എന്നീ പരിശീലനങ്ങള്‍ ലഭിക്കും. ആരോഗ്യ സംരക്ഷണത്തെയും ഡോക്ടര്‍മാരെയും ആശ്രയിക്കുന്നതിനുപകരം ഈ ഗ്രഹത്തിലെ ഓരോ മനുഷ്യനും ഇത് ഉപയോഗപ്പെടുത്തണം എന്നും, അവരുടെ ആരോഗ്യവും ക്ഷേമവും സ്വന്തം കൈയ്യിലെടുക്കണമെന്നും സദ്ഗുരു ആവശ്യപ്പെട്ടു. ആരോഗ്യം എന്നത് ഒരിക്കലും ഒരു ഡോക്ടറില്‍ നിന്നോ മെഡിക്കല്‍ പ്രൊഫഷണലില്‍ നിന്നോ നമുക്ക് ലഭിക്കുന്ന ഒന്നല്ല. അത് നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട ഒന്നാണെന്ന് സദ്ഗുരു ഊന്നിപ്പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തില്‍, ലോകമെമ്പാടും ഈശ നടത്തിയ 500 യോഗ സെഷനുകളില്‍ – മിക്കവാറും എല്ലാം ഓണ്‍ലൈനായിരുന്നു – 1,30,000 ആളുകള്‍ പങ്കെടുത്തു. തമിഴ്നാട് ജയിലുകളിലെ 15,600 തടവുകാര്‍, വാര്‍ഡന്‍മാര്‍, മറ്റ് ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിരവധി സൗജന്യ യോഗ സെഷനുകളും നടത്തിയിരുന്നു.  
ലോകത്തിനായി ഒരു യോഗ ദിനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രസ്താവന ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനുശേഷം 2015 ല്‍ ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ 175 അംഗ രാജ്യങ്ങള്‍ ഈ പ്രസ്താവന അംഗീകരിക്കുകയുണ്ടായി. അതിനുശേഷം എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കപ്പെടുകയാണ്. 

അന്താരാഷ്ട്ര യോഗ ദിനം 2021 – ലെ സദ്ഗുരുവിന്റെ വീഡിയോ സന്ദേശത്തിനായി ഇവിടെ ക്ലിക്കു ചെയ്യുക.
ഈശാ ഫൗണ്ടേഷനോടൊപ്പം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. 
ചിത്രങ്ങള്‍ക്കായി, ഇവിടെ ക്ലിക്കു ചെയ്യുക.

Ratheesh Venugopal

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

4 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

4 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

5 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

5 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

6 hours ago