Kerala

സുരക്ഷിത സമുദ്രം, ശുചിത്വ തീരം: അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം സുരക്ഷിത സമുദ്രം, ശുചിത്വ തീരം എന്ന മുദ്രാവാക്യവുമായി വിപുലമായ പരിപാടികളോടെ നടന്നു . ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചു വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ നടന്നത്.

സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 100 സമുദ്രതീരങ്ങള്‍ ശുചീകരിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എന്‍ സി സി, നാഷണല്‍ സര്‍വിസ് സ്‌കീം, വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി സംരക്ഷണ സമിതി, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ പങ്കെടത്തു.

സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖത്ത് നടന്നു. ജോര്‍ജ്ജ് ഓണക്കുര്‍, സ്വാമി യോഗവൃതാന്ദ, എസ് ഗോപിനാഥ് ഐപിഎസ്, എം എസ് ഫൈസല്‍ഖാന്‍, ഡോ ജെ രാജ് മോഹന്‍പിള്ള, ഡോ ജി കിഷോര്‍, ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ,എം ഗോപാല്‍, പി രാജശേഖരന്‍, സേതുനാഥ് മലയാലപ്പുഴ, കെ എ അജികുമാര്‍,ഡോ ഹരികൃഷ്ണ വര്‍മ്മ, ഡോ കെ കെ നമ്പൂതിരി, ഉദയനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവളം ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങളെ പിന്തുണക്കണമെന്ന് കേന്ദ്രമന്ത്രി ജനങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എല്ലാവരും ഉത്തരവാദിത്തത്തോടെ ഉപഭോഗം ചെയ്യണമെന്നും മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എന്‍സിസി, എന്‍വൈകെ തുടങ്ങിയ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.

എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ ജ്യോതിരഞ്ജന്‍ എസ് റേ അധ്യക്ഷനായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് ജി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എര്‍ത്ത് സയന്‍സ് സ്റ്റഡീസ്് ശാസ്ത്രജ്ഞന്‍ ഡോ റെജി ശ്രീനിവാസ് , കോവളം ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ടി എന്‍ സുരേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഫൈസി എ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജമീല ശ്രീധർ സാഗര പ്രതിജ്ഞ സന്ദേശം നൽകി.

admin

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

3 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

3 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

4 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

4 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

5 hours ago